Excellent! ഒന്നാം റാങ്കിനൊപ്പം 18 സ്വര്‍ണ മെഡലുകളും, അഭിമാനമായി മലയാളി പെണ്‍ക്കുട്ടി

ഉദയംപെരൂരില്‍ താമസിക്കുന്ന എളങ്കുന്നപ്പുഴതച്ചപ്പിള്ളില്‍ മോഹന്‍കുമാറിന്‍റെയും ഉഷയുടെയും മകളാണ് യമുനാ. 

Written by - Sneha Aniyan | Last Updated : Sep 29, 2020, 02:20 PM IST
  • കേംബ്രിജ് ട്രിനിറ്റി കോളേജില്‍ സ്കോളര്‍ഷിപ്പോടെ MLM ചെയ്യാനാണ് യമുനയുടെ തീരുമാനം.
  • തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാലയത്തിലാണ് യമുന എട്ടാം ക്ലാസ് വരെ പഠിച്ചത്.
Excellent! ഒന്നാം റാങ്കിനൊപ്പം 18 സ്വര്‍ണ മെഡലുകളും, അഭിമാനമായി മലയാളി പെണ്‍ക്കുട്ടി

കൊച്ചി: BA LLB കോഴ്സില്‍ ഒന്നാം റാങ്കും 18 സ്വര്‍ണ മെഡലുകളും നേടി മലയാളി പെണ്‍ക്കുട്ടി. ബംഗളൂരൂ (Banglore) നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയും എറണാകുളം (Ernakulam) സ്വദേശിനിയുമായ യമുന മേനോനാണ് അതിശയകരമായ ഇത്തരമൊരു നേട്ടം കൈവരിച്ചിരിക്കുന്നത്.

സര്‍വകലാശാലയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു വിദ്യാര്‍ത്ഥി ഇത്രയും നേട്ടങ്ങള്‍ ഒരുമിച്ച് സ്വന്തമാക്കുന്നതെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. ഉദയംപെരൂരില്‍ താമസിക്കുന്ന എളങ്കുന്നപ്പുഴതച്ചപ്പിള്ളില്‍ മോഹന്‍കുമാറിന്‍റെയും ഉഷയുടെയും മകളാണ് യമുനാ.

ALSO READ | പൊതിചോറിനുള്ളില്‍ 100 രൂപ, മേരിയുടെ നന്മയ്ക്ക് ആദരമായി ഫലകവും ഒരു ലക്ഷം രൂപയും

അയല്‍വാസിയായ സീനിയര്‍ അഭിഭാഷകനെ പുസ്തക രചനയില്‍ സഹായിക്കാന്‍ അവസരം ലഭിച്ചതോടെയാണ് യമുന നിയമം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. എഞ്ചിനീയറിംഗിനായി ലഭിച്ച സീറ്റ് ഉപേക്ഷിച്ചാണ് യമുന നിയമം തിരഞ്ഞെടുത്തത്. ആദ്യ ശ്രമത്തില്‍ പ്രവേശനം ലഭിക്കാതെ വന്നതോടെ ഒരു വര്‍ഷം മുഴുവന്‍ യമുന പഠനത്തിനായി ചിലവഴിച്ചു.

ALSO READ | Viral Video: ഇതൊരു കാച്ചില്‍ മാജിക്; തനി നാടന്‍ നാഗാലാന്‍ഡ് വിഭവവുമായി Smriti Irani

അടുത്ത വര്‍ഷം പ്രവേശനം പരീക്ഷയില്‍ 28 മത്തെ റാങ്ക് നേടി. തുടര്‍ന്ന് 2015ലാണ് ബംഗളൂരുവിലെ സര്‍വകലാശാലയില്‍ ചേരുന്നത്. ഈ കാലയളവില്‍ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലും യമുനാ പങ്കെടുത്തിരുന്നു. ലണ്ടനി(London)ലും സിങ്കപ്പൂരി(Singapore)ലുമെല്ലാം നടന്ന മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ യമുനാ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

ക്യാമ്പസ് പ്ലേസ്മെന്‍റ് വഴി ജോലി ലഭിച്ചെങ്കിലും കേംബ്രിജ് ട്രിനിറ്റി കോളേജില്‍ സ്കോളര്‍ഷിപ്പോടെ MLM ചെയ്യാനാണ് യമുനയുടെ തീരുമാനം. MLM പൂര്‍ത്തിയാക്കിയ ശേഷം UN പോലെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് യമുനയുടെ ആഗ്രഹം. 

ALSO READ | ശബ്ദമില്ലാതെ അധ്യാപനം, ഒടുവില്‍ Cancerന് കീഴടങ്ങി; ഡോ. ക്യൂരിയസ് ബാരെയ്ക്ക് വിട

തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാലയത്തിലാണ് യമുന എട്ടാം ക്ലാസ് വരെ പഠിച്ചത്. എരൂര്‍ ഭാവന്‍സിലാണ് ഒന്‍പത് മുതല്‍ 12 വരെ പഠിച്ചത്. സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിയും ഹെഡ്ഗേളുമായിരുന്നു യമുനാ. കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെയായിരുന്നു യമുനയുടെ ബിരുദദാന ചടങ്ങ്.

Trending News