മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരമാണ്. മുരിങ്ങയിലയും മുരിങ്ങക്കായയും പോഷകസമ്പുഷ്ടമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങ പോലെ തന്നെ ഗ്രീന്‍ ടീയുടെ പൊടി(മാച്ചാ) യും ആരോഗ്യത്തിന് നല്ലതാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇവ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇവ ആരോഗ്യം മികച്ചതാക്കാനും സൗന്ദര്യം സംരക്ഷിക്കാനും എങ്ങനെ സഹായിക്കുന്നുവെന്ന് അറിയാം.
എന്താണ് മാച്ചാ?
ഇത് ഗ്രീൻ ടീയുടെ ഒരു വകഭേദമാണ്. ഇത് നിർമിക്കുന്ന രീതി വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ, നിറത്തിലും രുചിയിലും ഗുണത്തിലുമെല്ലാം വ്യത്യാസം ഉണ്ടാകും. സാധാരണയായി തേയില കുന്നുകളിലും മറ്റുമായി നല്ല വെയിലിലാണ് കൃഷി ചെയ്യുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ത രീതിയിലാണ് മാച്ച ടീ ഉണ്ടാക്കുന്നതിനുള്ള ഇലയെടുക്കുന്നത്. ഇതിനായുള്ള തേയില ഇലകള്‍ നേരിട്ട് വെയില്‍ കൊള്ളിക്കാതെ തണലില്‍ സംരംക്ഷിക്കുകയാണ് ഇതിന്റെ ആദ്യപടി. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിലൂടെ ആന്റി ഓക്സിഡന്റുകള്‍ നഷ്ടമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് ശേഷം ചെടിയില്‍ നിന്നും ഇലകള്‍ ശേഖരിക്കും. വിവിധ പ്രക്രിയകളിലൂടെ കടന്നിട്ടാണ് ഇത് പൗഡര്‍ രൂപത്തില്‍ തയ്യാറാക്കുന്നത്. ജപ്പാനില്‍ നിന്നാണ് മാച്ചാ ടീയുടെ ഉത്ഭവം. ഇതില്‍ ഉയര്‍ന്ന അളവില്‍ ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. വിപണിയിലെ വിലയേറിയ ചായപ്പൊടികളിലൊന്നാണിത്.
മാച്ചായുടെ ഗുണങ്ങള്‍.....
ആന്റി ഓക്സിഡന്റുകളാണ് സമ്പന്നമാണ് മാച്ചാ ടീ. ഇതില്‍ കാറ്റെച്ചിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ കേടുപാടുകള്‍ തടയാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയുന്ന സസ്യസംയുക്തമാണ് കാറ്റെച്ചിനുകൾ. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാച്ചാ ടീ കുടിയ്ക്കുന്നത് നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
മുരിങ്ങയുടെ ഗുണങ്ങള്‍.....
മുരിങ്ങയില വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാൽ സമ്പന്നമാണ്. ജലദോഷം, പനി എന്നിവയ്ക്കെതിരെ പോരാടാനും നിരവധി അണുബാധകളെ തടയാനും മുരിങ്ങ ഗുണം ചെയ്യുന്നു. മുരിങ്ങയ്ക്കയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ആസ്ത്മ, ചുമ, ശ്വാസതടസ്സം, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മുരിങ്ങയ്ക്ക പതിവായി കഴിക്കുന്നത് രക്തചംക്രമണം സുഗമമാക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. മുരിങ്ങയ്ക്ക ചര്‍മ്മത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. അവയില്‍ പ്രകൃതിദത്ത വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. മുരിങ്ങയ്ക്ക പതിവായി കഴിക്കുന്നത് മുഖത്തെ ചുളിവുകൾ അകറ്റുന്നതിനും ചർമ്മം തിളക്കമുള്ളതാക്കുന്നതിനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









