കൊറോണ ബാധിതയായ അമ്മ പ്രസവിച്ചു; കുഞ്ഞിന് വൈറസില്ല!

ചൈനയില്‍ കൊറോണ ബാധിതയായ അമ്മ പ്രസവിച്ച കുഞ്ഞിന് വൈറസ് ബാധയില്ല!

Updated: Feb 4, 2020, 11:08 PM IST
കൊറോണ ബാധിതയായ അമ്മ പ്രസവിച്ചു; കുഞ്ഞിന് വൈറസില്ല!

ചൈനയില്‍ കൊറോണ ബാധിതയായ അമ്മ പ്രസവിച്ച കുഞ്ഞിന് വൈറസ് ബാധയില്ല!

3.05 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയിലൂടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

വടക്കുകിഴക്കന്‍ ചൈനയിലെ ഹെയ്ലോങ്ജാങ് പ്രവിശ്യയിലെ ഹര്‍ബിന്‍ ആശുപത്രിയിലാണ് യുവതി പ്രസവിച്ചത്. 

രോഗബാധിതയായതിനാലാണ് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞ് പിറന്നതെങ്കിലും വാര്‍ത്ത പുറത്തുവരുന്നത് ഇപ്പോഴാണ്.

ചൈന ഡെയ്ലിയുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്ത് വന്നത്. വൈറസ് ബാധയെ തുടര്‍ന്ന് കടുത്ത ആശങ്കയില്‍ കഴിയുന്ന ചൈന നിവാസികള്‍ക്ക് നേരിയ ആശ്വാസ൦ നല്‍കുന്നതാണ് ഈ വാര്‍ത്ത.