ചിക്കന്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത!

ചിക്കന്‍ പ്രേമികള്‍ ധാരാളമുണ്ട്. ഇത് സ്വാദോടെ കഴിയ്ക്കുമ്പോഴും തടി കൂട്ടുമോയെന്ന ഭയം മറുവശത്തുണ്ടാകും. 

Updated: Jul 11, 2018, 07:19 PM IST
ചിക്കന്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത!

ചിക്കന്‍ പ്രേമികള്‍ ധാരാളമുണ്ട്. ഇത് സ്വാദോടെ കഴിയ്ക്കുമ്പോഴും തടി കൂട്ടുമോയെന്ന ഭയം മറുവശത്തുണ്ടാകും. 

ഭയം മറച്ചുവച്ച് ആസ്വദിക്കുന്നവരും ഭയന്ന് ചിക്കന്‍ ഉപേക്ഷിക്കുന്നവരും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരിഹാരം ആരോഗ്യകരമായ രീതിയില്‍ ചിക്കന്‍ കഴിയ്ക്കുക എന്നതാണ്. 

ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണോ, കേടാണോ, തടി കൂട്ടുമോ എന്നുള്ള പല തരം സംശയങ്ങളുള്ളവര്‍ക്ക് ചിക്കന്‍റെ ആരോഗ്യവശങ്ങള്‍ അറിയില്ല.

കൊഴുപ്പ് അല്‍പമുണ്ടെങ്കിലും ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ പ്രയത്നിക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ് ചിക്കന്‍. ചിക്കനില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

എല്ലുതേയ്മാനം ഒഴിവാക്കി എല്ലുകളെ ഉറപ്പുള്ളതാക്കാന്‍ ചിക്കനിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, കാല്‍സ്യം എന്നിവ സഹായിക്കുന്നു.

വറുത്ത ചിക്കന്‍ കൊളസ്‌ട്രോളുണ്ടാക്കുമെങ്കിലും എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യുന്ന ചിക്കന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഇത് ഗുണം ചെയ്യും.

പ്രതിരോധശേഷി നല്‍കാനും ചിക്കനില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ സഹായിക്കും. ഇത് കുരുമുളകിനൊപ്പം ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഗുണകരം. കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളുള്ളപ്പോള്‍ ചിക്കന്‍ സൂപ്പ് കുടിയ്ക്കുന്നത് ഗുണം നല്‍കും. 

പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിക്കാനും ഹാര്‍ട്ട് അറ്റാക് റിസ്‌ക് കുറയ്ക്കാനും ചിക്കന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ ബി 6 ഹൃദയാഘാതമുണ്ടാക്കുന്ന ഹോമോസിസ്റ്റീന്‍റെ തോത് കുറയ്ക്കും.

ചിക്കനിലെ മഗ്നീഷ്യം പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം കുറയ്ക്കാന്‍ ഇത് നല്ലതാണ്. ഇതിലെ വൈറ്റമിന്‍ 5 നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന സ്‌ട്രെസ് കുറയ്ക്കുന്നു.

വളരുന്ന കുട്ടികള്‍ അമിനോ ആസിഡുകള്‍ അടങ്ങിയ ചിക്കന്‍ കഴിക്കുന്നത് പൊക്കം കൂടാനും ആരോഗ്യം നന്നാക്കാനും സഹായിക്കും. സെലേനിയം അടങ്ങിയിരിക്കുന്നതിനാല്‍ വാതത്തിന് പറ്റിയൊരു മരുന്നു കൂടിയാണ് ചിക്കന്‍. 

ചിക്കന്‍ സൂപ്പില്‍ അടങ്ങിയിരിക്കുന്ന സിങ്ക് വിശപ്പുണ്ടാകാന്‍ സഹായിക്കുന്നു.

ചിക്കന്‍ സൂപ്പ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം: 

ചേരുവകള്‍:
ചിക്കന്‍ എല്ലുനീക്കിയത് - 250 ഗ്രാം 
ഉള്ളി - 150 ഗ്രാം 
മസാല - 2.5 സ്പൂണ്‍ 
കുരുമുളക്പൊടി - പാകത്തിന്‌ 
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ 
ജീരകം - അര ടീസ്പൂണ്‍

പാകം ചെയ്യേണ്ട വിധം:
ചിക്കന്‍ കഷണങ്ങള്‍ കഴുകി പാത്രത്തിലിട്ട്‌ 6 കപ്പ്‌ വെള്ളം ഒഴിച്ച്‌ വേവിക്കുക. തിളയ്ക്കുമ്പോള്‍ ഉള്ളി തൊലിച്ചതും മസാലപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവ ഇട്ട്‌ തിളപ്പിക്കണം. 6 കപ്പ്‌ വെള്ളം വറ്റിച്ച്‌ 2 കപ്പാക്കി അരിച്ച്‌ എടുത്ത്‌ ഉപയോഗിക്കാം.