ആര്‍ത്തവ ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍...

ഒന്ന് കരുതിയിരിക്കാനും മറ്റ് തയ്യാറെടുപ്പുകള്‍ക്കുമായി മാസമുറ തീയതി പലരും കുറിച്ച് വെയ്ക്കും.

Last Updated : Oct 18, 2019, 07:47 PM IST
ആര്‍ത്തവ ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍...

സ്ത്രീകൾക്ക് ആർത്തവ ദിനങ്ങൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന ഒന്നാണ്. ആർത്തവ ചക്രമാണ് ഗർഭധാരണത്തിൽ നിർണ്ണായകം. 

അതു പോലെ ആർത്തവ കാല ബുദ്ധിമുട്ടുകൾ നേരത്തെ അറിയാനും, അതിനനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാനും ആർത്തവ ദിനത്തിൻ്റെ കൃത്യമായ ഡേറ്റ് അറിയുന്നത് ഗുണകരമാണ്. 

ഒന്ന് കരുതിയിരിക്കാനും മറ്റ് തയ്യാറെടുപ്പുകള്‍ക്കുമായി മാസമുറ തീയതി പലരും കുറിച്ച് വെയ്ക്കും. എന്നാല്‍ അതുപോലും മറന്നുപോകുന്നവരമുണ്ട്.

ആ‍ർത്തവ ദിനങ്ങൾ മറന്നു പോയാൽ ഓ‍ർമ്മിപ്പാക്കാൻ ഇനി ആപ്പിള്‍ വാച്ച്. നിങ്ങളുടെ ആര്‍ത്തവ തീയതി ഓര്‍മ്മിപ്പിക്കുന്ന ഒരു ആപ്പാണ് ആപ്പിള്‍ വാച്ചില്‍ ഒരുക്കുന്നത്. ഐഫോണിലും ആപ്പിള്‍ വാച്ചിലുമാണ് ഈ ആപ്പ് ലഭ്യമാവുക.

മാസമുറ ഈ മാസം എപ്പോഴിയിരിക്കുമെന്നും, ഇപ്പോഴത്തെ ഫ്‌ളോ എങ്ങനെയാണെന്നും വാച്ച് ഓര്‍മ്മിപ്പിക്കും. അടുത്ത മാസം എന്നാണ് ആര്‍ത്തവ തീയ്യതി എന്നും നേരത്തെ വാച്ച് നമ്മളെ ഓര്‍പ്പിക്കും. ആപ്പിള്‍ വാച്ചിന്റെ OS 6ല്‍ ആയിരിക്കും ഈ ആപ്ലിക്കേഷന്‍ ആദ്യം വരുക.

Trending News