കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് നോക്കൂ...

ഉപ്പിട്ട വെള്ളത്തിലെ കുളി കുട്ടികളും മുതിര്‍ന്നവര്‍ക്കും ആര്‍ക്കും വേണമെങ്കിലും പരീക്ഷിയ്ക്കാം. പല സൗന്ദര്യ, ആരോഗ്യ ഗുണങ്ങളും ഉണ്ട് ഈ കുളിയ്ക്ക്.   

Last Updated : Jul 23, 2018, 04:52 PM IST
കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് നോക്കൂ...

കുളി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ അത്യാവശ്യമായ ഒന്നാണ്. മാത്രമല്ല ശരീരത്തിന് ഉന്മേഷം നല്‍കുന്ന ഒന്നു കൂടിയാണിത്. കുളി പലര്‍ക്കും പല തരത്തിലാകം. ചിലര്‍ രാവിലെ കുളിയ്ക്കുന്നവരാണ്. ചിലര്‍ വൈകിട്ട് കുളിക്കുന്നവരും. 

ചൂടുവെള്ളത്തില്‍ മാത്രം കുളിയ്ക്കുന്നവരുണ്ട്. ചിലര്‍ എത്ര തണുപ്പെങ്കിലും തണുത്ത വെള്ളത്തില്‍ തന്നെ കുളിയ്ക്കും. കുളിയ്ക്കുമ്പോള്‍ എണ്ണ തേച്ചു കുളിയ്ക്കുന്നവരും, താളി തേച്ചു കുളിയ്ക്കുന്നവരുമുണ്ട്. കുളിയ്ക്കുന്ന വെള്ളത്തില്‍ ചില സുഗന്ധ തൈലങ്ങള്‍ ചേര്‍ത്തു കുളിയ്ക്കുന്നവരും. ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്തു തിളപ്പിച്ച വെള്ളത്തില്‍ കുളിയ്ക്കുന്നവരുമുണ്ട്. 

എന്നാല്‍ കുളിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പു ചേര്‍ത്തു കുളിച്ചുനോക്കൂ. ഉപ്പിട്ട വെള്ളത്തിലെ കുളി കുട്ടികളും മുതിര്‍ന്നവര്‍ക്കും ആര്‍ക്കും വേണമെങ്കിലും പരീക്ഷിയ്ക്കാം. പല സൗന്ദര്യ, ആരോഗ്യ ഗുണങ്ങളും ഉണ്ട് ഈ കുളിയ്ക്ക്.

 ഉപ്പിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്‍റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും. ഉപ്പിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നത് പല തരത്തിലുള്ള ചര്‍മ്മസൗന്ദര്യത്തിനും നല്ലതാണ്. സാധാരണ ഉപ്പല്ലെങ്കില്‍ ബാത്ത് സാള്‍ട്ട് ഇട്ടു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നത് കൊണ്ട് ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കി സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനും ചര്‍മ്മ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയ അഴുക്കിനെ നീക്കം ചെയ്ത് ചര്‍മ്മദ്വാരം തുറക്കാനും സഹായിക്കുന്നു. ചര്‍മ്മത്തിലെ എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതു കൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ ഗുണകരമാണ്. ഉപ്പ് ചര്‍മ്മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി അഴുക്കുകള്‍ നീക്കം ചെയ്ത് ചര്‍മ്മത്തെ ആരോഗ്യത്തോടെ വയ്ക്കുന്നു. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഉപ്പുവെള്ളത്തിലെ കുളി സഹായിക്കും. അല്‍പം ചൂടുളള ഉപ്പു വെള്ളം കൊണ്ടു മുഖം കഴുകുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്. 

ചര്‍മ്മത്തിലെ ചുളിവും ഇതുവഴിയുണ്ടാകുന്ന പ്രായക്കൂടുതലും ചെറുക്കാന്‍ പറ്റിയ നല്ലൊന്നാന്തരം വഴിയാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ഉപ്പ് ചര്‍മ്മത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നു. ഇതുവഴി ചര്‍മം അയഞ്ഞു തൂങ്ങുന്നതും തടയാന്‍ സാധിയ്ക്കും. മാത്രമല്ല, ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള എളുപ്പ വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഇത് നല്ലൊരു സ്‌ക്രബറിന്‍റെ ഗുണമാണ് നല്‍കുന്നത്. മൃതകോശങ്ങള്‍ പോകുന്നത് ചര്‍മ്മത്തിന് തിളക്കവും ജീവനും നല്‍കുന്ന ഒന്നാണ്. 

തളര്‍ച്ചയും പേശി വേദനയും മാറാനുള്ള നല്ലൊരു സൂപ്പര്‍ വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. വ്യായാമ ശേഷവും നീണ്ട യാത്രകള്‍ക്കു ശേഷവുമെല്ലാം ഉപ്പു ചേര്‍ന്ന ചെറു ചൂടുവെള്ളത്തില്‍ കുളിച്ചു നോക്കൂ, ഗുണം ലഭിയ്ക്കും. 

ചര്‍മ്മത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണ് ഉപ്പു വെള്ളത്തിലെ കുളി. ഇത് ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്ന ഒന്നാണ്. മാത്രമല്ല എണ്ണമയമുള്ള ചര്‍മ്മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഇത് അമിതമായുള്ള എണ്ണമയം വലിച്ചെടുക്കുന്നു. ഓയില്‍ ഉല്‍പാദനം ബാലന്‍സ് ചെയ്യാനും ഇതു സഹായിക്കുന്നു. വിയര്‍പ്പു നാറ്റം പലരേയും അലട്ടുന്ന ഒന്നാണ്. ഉപ്പു ചേര്‍ന്ന വെള്ളത്തിലെ കുളി ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. 

More Stories

Trending News