ന്യൂഡൽഹി : ബുധനാഴ്ച ബോളിവുഡ് ഹാസ്യതാരം റസാക്ക് ഖാൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുടുംബാംഗങ്ങൾ വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിതികരിച്ചു .
ഹൃദയ സ്തംഭനം എന്നാല്‍ ഹൃദയം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥ അല്ലെങ്കിൽ ഹൃദയത്തിന്റെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടുക കൂടാതെ ശ്വസനവും, ബോധവും നഷ്ടപ്പെടുക എന്നി . പലപ്പോഴും ഹൃദയ സ്തംഭനം ഹൃദയാഘാതമാണെന്ന് തെറ്റിദ്ധരിക്കും,എന്നാല്‍ അങ്ങനെയല്ല അതിന് ഒരു വ്യത്യാസം ഉണ്ട് . ഹൃദയം നിങ്ങളുടെ ശരീരം ചുറ്റും രക്തം പമ്പ് ചെയ്യുന്നത് നിലയ്ക്കുമ്പോള്‍ ആണ് ഹൃദയ സ്തംഭനമുണ്ടാകുന്നത്.
ഹൃദയ സ്തംഭനം പെട്ടെന്നു സംഭവിക്കുന്നു , ചിലപ്പോൾ ചില രോഗലക്ഷണങ്ങൾ കാണിക്കും. അതായത്
*നെഞ്ച് വേദന
*ശ്വാസം മുട്ടൽ
*ഹൃദയമിടിപ്പ്
*ബലഹീനത
*തലകറക്കം
*ബോധരഹിതനാകുക
*തളര്‍ച്ച
രോഗലക്ഷണങ്ങൾ മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ ജീവൻ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ നിങ്ങള്‍ക്ക് സാധിക്കും .നിങ്ങൾക്ക് പതിവ് നെഞ്ച് വേദന അല്ലെങ്കിൽ നിങ്ങളെ അലോസരപ്പെടുത്തുന്ന മറ്റേതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം ഡോക്ടറെ കാണുക.