close

News WrapGet Handpicked Stories from our editors directly to your mailbox

സ്വയംഭോഗം ചെയ്യാന്‍ അവധി നല്‍കി കമ്പനി!!

'Self Love Days' എന്നാണ് ഈ അവധി ദിവസങ്ങള്‍ അറിയപ്പെടുക.

Sneha Aniyan | Updated: Aug 19, 2019, 05:54 PM IST
 സ്വയംഭോഗം ചെയ്യാന്‍ അവധി നല്‍കി കമ്പനി!!

സ്വയംഭോഗം ചെയ്യാന്‍ ജീവനക്കാര്‍ക്ക് നാല് ദിവസ൦ അവധി നല്‍കിയ സെക്സ് ടോയ് കമ്പനിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ താരം!!

ലണ്ടന്‍ ആസ്ഥാനമായ LELO എന്ന കമ്പനിയാണ് സ്വയംഭോഗം ചെയ്യാനായി ജീവനക്കാര്‍ക്ക് നാല് ദിവസത്തേക്ക് അവധി നല്‍കിയത്. 

എല്ലാവരും ചെയ്യുകയും തുറന്ന് പറയാന്‍ മടിക്കുകയും ചെയ്യുന്ന ഒന്നാണ് സ്വയംഭോഗ൦. എന്നാല്‍, അതൊരു സാധാരണ വിഷയമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ കമ്പനിയുടെ ഉദ്ദേശം. 

സാധാരണ നല്‍കുന്ന അവധികള്‍ക്ക് പുറമേയാണ് പ്രതിവര്‍ഷം നാല് അവധി നല്‍കുകയെന്ന് നടപടിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സോനാ ക്രൂസ് വ്യക്തമാക്കി

സാധാരണ അവധി ദിവസങ്ങള്‍ കുടുബത്തിന് വേണ്ടി  ചിലവഴിക്കുന്ന ജീവനക്കാര്‍ നാല് ദിവസങ്ങള്‍ അവരുടെ സുഖത്തിനായി ഉപയോഗിക്കണം എന്നാണ് കമ്പനിയുടെ നിര്‍ദേശം. 

സ്വയംഭോഗം ചെയ്യുന്നത് കൊണ്ട് മാനസികവും ശാരീരികവുമായ ധാരാളം ഗുണങ്ങള്‍ ലഭിക്കും എന്നത് ഒരു കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു. 

'സ്വയം സ്നേഹിക്കാനുള്ള ദിവസങ്ങള്‍' അഥവാ 'Self Love Days' എന്നാണ് ഈ അവധി ദിവസങ്ങള്‍ അറിയപ്പെടുക.