ഒരു കോണ്ടം പാക്കറ്റ് തുറക്കാന്‍ നാല് കൈകള്‍!!

'ഇഫ് ഇറ്റ്സ് നോട്ട് എ യെസ്, ഇറ്റ്സ് എ നോ'- എന്ന് പാക്കറ്റിന് പുറത്ത് എഴുതിയിട്ടുണ്ട്. 

Last Updated : Oct 17, 2019, 07:12 PM IST
ഒരു കോണ്ടം പാക്കറ്റ് തുറക്കാന്‍ നാല് കൈകള്‍!!

ലൈംഗിക ജീവിതം സുരക്ഷിതമാക്കുന്നതില്‍ ഉറകള്‍ അഥവാ കോണ്ടങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഡോക്ടമാര്‍ പോലും വിവാഹിതരായവരോട് കോണ്ടം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

അനാവശ്യമായ ഗര്‍ഭധാരണം, ലൈംഗിക രോഗങ്ങള്‍ തുടങ്ങിയ ആകുലതകളില്ലാതെ സെക്സ് ആസ്വദിക്കാനുള്ള മാര്‍ഗമാണ് കോണ്ടം

സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പു വരുത്തുന്നുവെന്ന പ്രചരണത്തോടെ എത്തിയ കൺസന്‍റ് കോണ്ടമാണ് ഇപ്പോള്‍ വിപണിയിലെ താരം. 

സുരക്ഷ മാത്രമല്ല, പരസ്പരം സമ്മതവും കോണ്ടം ഉപയോഗിക്കുന്നതിന് ആവശ്യമാണെന്നതാണ് ഇതിന്‍റെ പ്രത്യേകത. 

നാല് കൈകള്‍ ഉപയോഗിച്ച് വേണ൦ കോണ്ടം പാക്കറ്റ് തുറക്കാന്‍. 

പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക വേഴ്ച പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ആശയം കൊണ്ടുവന്നിരിക്കുന്നതെന്നാണ് നിർമാതാക്കളുടെ അവകാശ വാദം.

'ഇഫ് ഇറ്റ്സ് നോട്ട് എ യെസ്, ഇറ്റ്സ് എ നോ'- എന്ന് പാക്കറ്റിന് പുറത്ത് എഴുതിയിട്ടുണ്ട്. 

പങ്കാളിയുടെ സമ്മതത്തെ കുറിച്ച് ചിന്തിക്കാത്തവർ കോണ്ടങ്ങളെ കുറിച്ച് പോലും ചിന്തിക്കുന്നില്ലെന്നാണ് ചിലരുടെ അഭിപ്രായം.

കൺസന്റ് കോണ്ടങ്ങളുടെ നിര്‍മാതാക്കളായ തുലിപൻ ഉത്പ്പന്നത്തെ കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ്. 

ഇവ സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നുവെന്നും ലൈംഗിക അതിക്രമങ്ങൾ തടയുന്നുവെന്നും നിർമാതാക്കൾ പറയുന്നു

Trending News