നമ്മുടെ ഞൊട്ടാഞൊടിയൻ, വിദേശികള്‍ക്ക് ഗോൾഡൻ ബെറി!

നമ്മുടെ മുറ്റത്തും പറമ്പിലുമെല്ലാം ധാരാളം കാണുന്ന ഒന്നാണ് ഗോള്‍ഡന്‍ ബെറി. ങേ... അതെന്താണപ്പാ ആ സാധനം! 

Last Updated : Aug 9, 2018, 06:07 PM IST
നമ്മുടെ ഞൊട്ടാഞൊടിയൻ, വിദേശികള്‍ക്ക് ഗോൾഡൻ ബെറി!

മ്മുടെ മുറ്റത്തും പറമ്പിലുമെല്ലാം ധാരാളം കാണുന്ന ഒന്നാണ് ഗോള്‍ഡന്‍ ബെറി. ങേ... അതെന്താണപ്പാ ആ സാധനം! 

നമ്മള്‍ പറിച്ചെടുത്ത് നെറ്റിയില്‍ ഇടിച്ച് പൊട്ടിക്കുന്ന ഞൊട്ടാഞൊടിയനെ നിങ്ങള്‍ക്കറിയാമോ? അതുതന്നെയാണ് സാക്ഷാല്‍ ഗോള്‍ഡന്‍ ബെറി. മുട്ടാമ്പുളിങ്ങ, ഞൊറിഞ്ചൊട്ട, ഞൊട്ടയ്ക്ക, ഞൊട്ടാഞൊടിയൻ അങ്ങനെ വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളിലാണ് ഇവന്‍ അറിയപ്പെടുന്നത്. 

നമ്മള്‍ വിനോദത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഈ പാഴ്ച്ചെടി കടലുകടന്നാല്‍ വിലയേറിയ ‘ഗോള്‍ഡന്‍’ ബെറിയായി മാറും. ഫൈസിലിസ് മിനിമ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന് പൊന്നും വിലയാണ് വിദേശത്ത്. ഇതിന്‍റെ ഒരു പഴത്തിന് 17 രൂപയാണ് വില. 

ശരീര വളർ‌ച്ചയ്ക്കും ബുദ്ധി വികാസത്തിനും അത്യുത്തമമായ ഗോള്‍ഡന്‍ ബെറി വൃക്ക രോഗങ്ങൾക്കും മൂത്ര തടസത്തനിമുള്ള ഔഷധമാണ്. കായിക താരങ്ങൾ ഹെൽത്ത് സപ്ലിമെന്‍റായിട്ടും ഇത് ഉപയോഗിക്കാറുണ്ട്.

കൂടാതെ, ആയുർവേദത്തിലും ഇതിന്‍റെ ഔഷധ ഗുണത്തെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്. പണ്ട് ഔഷധ നിർമാണത്തിന് ഇത് ഉപയോഗിച്ചിരുന്നു. കർക്കടക കഞ്ഞി‌യിലും പഴമക്കാർ ഇത് ഉപയോഗിച്ചിരുന്നു. എന്തായാലും ഗോൾഡൻ ബെറി മികച്ച വരുമാന സാധ്യത തന്നെയാണ് മലയാളികൾക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നത്. 

ഇതുവരെയും മലയാളികള്‍ ഞൊട്ടയ്ക്കായയുടെ വിപണിമൂല്യത്തെ പറ്റിയോ ഔഷധഗുണത്തെപ്പറ്റിയോ ബോധവാനായിരുന്നില്ല. എന്നാല്‍ ഇന്ന് ഞൊട്ടയ്ക്കയുടെ വിപണിമൂല്യം മലയാളിക്ക് മുന്നില്‍ ഒരു ‘ഗോള്‍ഡന്‍’ സാധ്യതയാണ് ഒരുക്കിക്കൊടുക്കുന്നത്. 

കുറഞ്ഞചിലവില്‍ പ്രത്യേക പരിചരണമൊന്നും നല്‍കാതെ തന്നെ കുറ‍‍ഞ്ഞ സമയത്തിനുള്ളില്‍ വിളയെടുക്കാന്‍ കഴിയുമെന്നതുമാണ് ഞൊട്ടയ്ക്കായയുടെ പ്രത്യേകത.

പുരാതനകാലത്ത് ഞൊട്ടയ്ക്കായയെ ഔഷധഗുണമുള്ള ഫലമായി തന്നെയാണ് കണ്ടിരുന്നത്. ഈ കാലത്ത് ഔഷധ നിർമ്മാണത്തിന് ഇത് ഉപയോഗിച്ചുവന്നിരുന്നതായി ആയുര്‍വേദത്തില്‍ പറയുന്നുമുണ്ട്.

കർക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ട്. കുട്ടികളിലെ ത്വക്ക് രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണെന്നും ആയുര്‍വേദം പറയുന്നു.

Trending News