പന്നിപ്പനി രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Last Updated : Jul 13, 2017, 08:33 PM IST
പന്നിപ്പനി രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധയെയാണ്‌ പന്നിപ്പനി എന്നു വിളിക്കുന്നത്. ശാസ്ത്രീയമായി എ/എച്ച് 1എൻ1 ഇൻഫ്ലൂവെൻസ എന്നും വിളിക്കുന്നു. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പു്, മൂക്കടപ്പു്, ശരീരവേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയെല്ലാം പന്നിപ്പനിയുടെ ലക്ഷണങ്ങളാണ്. ഛർദ്ദിയും വയറിളക്കവും ഉണ്ടാകാം. രോഗം കഠിനമാകുന്നതോടെ ന്യൂമോണിയയായി മാറി രോഗി മരിക്കാനും ഇത് കാരണമാകുന്നു.

എച്ച് 1 എന്‍ 1 വൈറസ് ബാധ ഈ രീതിയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അതിനു തടയിടേണ്ടത് അത്യാവശ്യമാണ്. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോല്‍ക്കുന്നതാണ്. പന്നിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറച്ചുപിടിക്കണം. 

*ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും നന്നായി ഉറങ്ങുകയും വേണം. 

* ഗർഭിണികൾ, ശ്വാസകോശം, വൃക്ക, കരൾ, ഹ‌ൃദയം, മസ്തിഷ്ക്ക രോഗമുള്ളവർ, പ്രമേഹം, കാൻസർ, എച്ച്.ഐ.വി, എയ്ഡ്സ് രോഗികൾ, പ്രായമായവർ, കുഞ്ഞുങ്ങൾ തുടങ്ങിയവർക്ക് രോഗം വന്നാൽ മാരകമാകാനിടയുണ്ട്.

* ജലദോഷമുണ്ടെങ്കില്‍ ടവ്വലുകള്‍ക്ക് പകരം ടിഷ്യൂ ഉപയോഗിക്കുക. 

* കണ്ണുകള്‍, മൂക്ക്, വായ എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക. 

* കൈ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. 

* ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കസേരുകള്‍ തുടങ്ങിയവ കൈമാറി ഉപയോഗിക്കുന്നതിലൂടെയും വൈറസ് പടരാം. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ഉപയോഗിച്ച വസ്തുക്കള്‍ തൊടുന്നത് കഴിയുന്നതും ഒഴിവാക്കുക. 

* രോഗം ബാധിച്ച കുട്ടികളെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം ലഭിച്ചതിനുശേഷം മാത്രം സ്‌കൂളില്‍ വിടുക. 

* അപകട സാധ്യത കൂടിയ രോഗികള്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറുടെ സേവനം ഉറപ്പാക്കുക. 

Trending News