ഒന്ന് കടിച്ചുനോക്കിയാല്‍ വിവരമറിയും, പക്ഷേ ഗുണങ്ങളേറെ..

കറികൾക്ക് എരിവും രുചിയും നൽകുന്നതോടൊപ്പം കഴിക്കുന്നയാൾക്ക് ആരോഗ്യവും നൽകുന്നതാണ് പച്ചമുളക് എന്ന് അറിഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ പച്ചമുളകിനെ സ്നേഹിക്കാന്‍ തുടങ്ങും. 

Last Updated : Sep 24, 2018, 06:26 PM IST
ഒന്ന് കടിച്ചുനോക്കിയാല്‍ വിവരമറിയും, പക്ഷേ ഗുണങ്ങളേറെ..

രിവിനെ ഭയന്ന് പച്ചമുളകിനെ തള്ളി പറയുന്നവരാണ് നമ്മളില്‍ പലരും. കറികൾക്ക് എരിവും രുചിയും നൽകുന്നതോടൊപ്പം കഴിക്കുന്നയാൾക്ക് ആരോഗ്യവും നൽകുന്നതാണ് പച്ചമുളക് എന്ന് അറിഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ പച്ചമുളകിനെ സ്നേഹിക്കാന്‍ തുടങ്ങും. 

കാലറി ഒട്ടും തന്നെ അടങ്ങിയിട്ടില്ലത്തതിനാല്‍ ഭക്ഷണം കഴിച്ച് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ ഉപാപാചയ പ്രവർത്തനങ്ങളെ വേഗത്തിലാക്കാന്‍ പച്ചമുളക് സഹായിക്കുന്നു. 

നിരോക്സീകാരികൾ ധാരാളമുള്ള പച്ചമുളക്, ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അർബുദം തടയുകയും ചെയ്യുന്നു. 

പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ വരാതെ തടയുന്ന പച്ചമുളക് ഹൃദയാരോഗ്യമേകുന്നു. രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുക വഴി അതിറോസ്ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. രക്തം കട്ടപിടിക്കുന്നതിനെ തടയുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയാനും പച്ചമുളകിന് കഴിയും.

പച്ചമുളകിന് എരിവ് നൽകുന്ന കാപ്സെയിൻ തലച്ചോറിലെ ഹൈപ്പോതലാമസിലെ ‘കൂളിംഗ് സെന്‍ററിനെ’ ഉത്തേജിപ്പിക്കുന്നു. അതിനാല്‍, ശരീരതാപ നില കുറയുന്നു.

മുളക് ഉൽപാദിപ്പിക്കുന്ന ചൂട് വേദനസംഹാരിയായും പ്രവർത്തിക്കുന്നു. ജീവകം സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്‍റെയും ചർമത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചമുളകിന് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രമേഹരോഗികൾക്ക് തീർച്ചയായും കഴിക്കാവുന്ന ഒന്നാണ് പച്ചമുളക്. ഇരുമ്പിന്‍റെ കലവറയായ പച്ചമുളകിലെ ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു. 

പച്ചമുളകിൽ ധാരാളമായി അടങ്ങിയ ജീവകം കെ, എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. ഓസ്റ്റിയോപൊറോസിസ് തടയുന്നു. മുറിവുണ്ടായാൽ അമിതരക്തസ്രാവം ഉണ്ടാകുന്നത് തടയാനും ജീവകം കെ സഹായിക്കും. 
 

Trending News