മുരിങ്ങയില കഴിക്കൂ, ആരോഗ്യം സംരക്ഷിക്കൂ!

നമ്മുടെ നാട്ടിന്‍പുറങ്ങളിലും തൊടികളിലുമെല്ലാം ധാരാളമായി ലഭിക്കുന്നതും മലയാളികളുടെ ഭക്ഷണങ്ങളിലെ സ്ഥിരം സാന്നിദ്ധ്യവുമായിരുന്നു മുരിങ്ങയില. പോഷക സമ്പുഷ്ടമായ മുരിങ്ങയില ഇന്ന് മലയാളിയുടെ അടുകളയില്‍ നിന്ന് പതുക്കെ പടിയിറങ്ങി തുടങ്ങിയിരിക്കുകയാണ്.

Updated: Jul 5, 2018, 04:49 PM IST
മുരിങ്ങയില കഴിക്കൂ, ആരോഗ്യം സംരക്ഷിക്കൂ!

നമ്മുടെ നാട്ടിന്‍പുറങ്ങളിലും തൊടികളിലുമെല്ലാം ധാരാളമായി ലഭിക്കുന്നതും മലയാളികളുടെ ഭക്ഷണങ്ങളിലെ സ്ഥിരം സാന്നിദ്ധ്യവുമായിരുന്നു മുരിങ്ങയില. പോഷക സമ്പുഷ്ടമായ മുരിങ്ങയില ഇന്ന് മലയാളിയുടെ അടുകളയില്‍ നിന്ന് പതുക്കെ പടിയിറങ്ങി തുടങ്ങിയിരിക്കുകയാണ്.

മുന്നൂറില്‍ പരം രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലക്കുണ്ടെന്നാണ് പറയപ്പെടുന്നത്.
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ അള്‍സിമേഷ്‌സ് രോഗികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുന്ന മുരിങ്ങയില കരളിന്‍റെ പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്നു. എല്ലാ ദിവസവും മുരിങ്ങയിലയില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴറ്റി കഴിച്ചാല്‍ പ്രമേഹ സാധ്യത പൂര്‍ണമായും ഇല്ലാതാക്കുകയും പ്രമേഹ രോഗം നിയന്ത്രിക്കുകയും ചെയ്യും. ഇതിനു പുറമെ മുരിങ്ങയില-മഞ്ഞള്‍ കൂട്ട് പ്രതിരോധശേഷി ഇരട്ടിയാക്കുകായും ചെയ്യുന്നു. 

പ്രോട്ടീന്‍ സമ്പുഷ്ടമായ മുരിങ്ങയിലയില്‍ ധാരാളമായി അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. മനുഷ്യ ശരീരത്തില്‍ ഉത്പാദിപ്പിക്കാത്തവയാണ് ഇതില്‍ പത്തെണ്ണം. കാത്സ്യത്തിന്‍റെ കലവറയായ മുരിങ്ങയില കഴിക്കുന്നത് കാഴ്ച സംബന്ധിച്ച പ്രശ്‌നങ്ങള്‍ മാറാന്‍ സഹായിക്കുന്നു. 

ഇരുമ്പിന്‍റെയും ഫോസ്ഫറസിന്‍റെയും അംശം ധാരാളമായി മുരിങ്ങയിലയിലുള്ളതിനാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തി കൂടുകയും നാഡീസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുകയും ചെയ്യുന്നു.

ഗര്‍ഭിണികളായ സ്ത്രീകള്‍ മുരിങ്ങയില കഴിക്കുന്നതു കുഞ്ഞിന് നല്ലതാണ്. മുരിങ്ങയില കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാകുന്നു. വൈറ്റമിന്‍ സി കൂടിയ തോതില്‍ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്‍റെ ഏഴ് മടങ്ങ് ഗുണം നല്‍കും.