ദാമ്പത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ പങ്കാളിയ്ക്കൊരു ചുംബനം!

ദിവസവും ഒരു തവണയെങ്കിലും ചുംബിക്കുന്ന പങ്കാളികള്‍ക്ക് മികച്ച ദാമ്പത്യ ജീവിതമാണുണ്ടാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

Updated: Aug 4, 2018, 04:50 PM IST
ദാമ്പത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ പങ്കാളിയ്ക്കൊരു ചുംബനം!

രു അന്താരാഷ്ട്ര ചുംബനദിനം (ജൂലായ് 6) കടന്നുപോയ സ്ഥിതിക്ക് ചുംബനത്തിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയണ്ടേ? ദിവസവും ഒരു തവണയെങ്കിലും ചുംബിക്കുന്ന പങ്കാളികള്‍ക്ക് മികച്ച ദാമ്പത്യ ജീവിതമാണുണ്ടാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ചുംബിക്കുന്നതിലൂടെ കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ്ദത്തിന്‍റെ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയും പ്രതിരോധശക്തി വര്‍ധിക്കുകയും ചെയ്യുന്നു. അതിനാല്‍ ദാമ്പത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലത് പങ്കാളിയെ ചുംബിക്കുന്നത് തന്നെയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 

ചുംബനം കൊളസ്‌ട്രോള്‍ കുറച്ച് ആരോഗ്യം സംരക്ഷിക്കുന്നു. പങ്കാളികള്‍ തമ്മിലുള്ള വിശ്വാസം കൂടുതല്‍ ശക്തമാക്കാനും വര്‍ധിപ്പിക്കാനും ചുംബനത്തിലൂടെ കഴിയുന്നു. പങ്കാളിയുമായുള്ള ബന്ധവും ആശയവിനിമയവും വര്‍ധിപ്പിക്കാന്‍ ചുംബനം സഹായിക്കുന്നു.

മാനസിക അസ്വസ്ഥത, സ്‌ട്രെസ്സ്, വേദന, രക്തസമ്മര്‍ദ്ദം, കലോറി തുടങ്ങിയവയൊക്കെ കുറയ്ക്കാന്‍ ഒന്നു ചുംബിച്ചാല്‍ മതിയെന്നാണ് പറയുന്നത്. ചുംബനം നിങ്ങള്‍ക്ക് നല്ല ഊര്‍ജ്ജവും നല്‍കും. ആത്മവിശ്വാസവും ചര്‍മ്മസൗന്ദര്യവും വര്‍ധിപ്പിക്കാന്‍ നല്ലൊരു വ്യായാമമായും ഇതിനെ കാണാം.

ചുംബിക്കുമ്പോള്‍ എന്‍ഡോഫിന്‍സും എന്‍ഡോര്‍ഫിന്‍സും ശരീരത്തില്‍ നിന്നും ഇല്ലാതാക്കി ഉണര്‍വ്വ് ലഭിക്കുന്നു. മാനസിക ബുദ്ധിമുട്ടുകള്‍ മാറ്റി സന്തോഷമായി ഇരിക്കാന്‍ ചുംബനം സഹായിക്കും. ചുംബിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന്‍ ശരീര വേദനകള്‍ക്ക് ആശ്വാസം നല്‍കും. തലവേദന അകറ്റുന്ന മരുന്നായും ചംബനത്തെ കാണാം. തലവേദന മാറ്റാന്‍ ഒരു ചുംബനം മതിയെന്നാണ് പറയുന്നത്

ചുംബനം ശരീരത്തിലെ കലോറി കുറയ്ക്കും. ഇത് മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു. തടി കുറയ്ക്കാനുള്ള നല്ലൊരു വ്യായാമമായി ചുംബനത്തെ കാണാം. ചുംബനം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്.

ചുംബനം മുഖത്തെ മസിലുകള്‍ക്ക് നല്ല വ്യായാമമാണ്. ഇത് നിങ്ങളുടെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ചുംബനം കൊണ്ട് സാധിക്കും. ചുംബിക്കുമ്പോള്‍ ശരീരത്തിന്‍റെ ചൂട് കൂടുകയും ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കി കളയുകയും ചെയ്യുന്നു.