ഒലോംഗ് ടീ, ഒലോംഗ് ടീ എന്ന് കേട്ടിട്ടുണ്ടോ..?

ഒലോ൦ഗ് ടീ പതിവായി കുടിക്കുന്നത് ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാൻ ​സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. 

Last Updated : Jan 29, 2019, 06:20 PM IST
 ഒലോംഗ് ടീ, ഒലോംഗ് ടീ എന്ന് കേട്ടിട്ടുണ്ടോ..?

ചായ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി മിസൂറിയിലെ സെന്‍റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകര്‍.

ചൈനീസ് ടീകളിലൊന്നായ ഒലോ൦ഗ് ടീ സ്തനാർബുദം തടയാൻ സഹായിക്കുമെന്ന് പഠനം. ആന്‍റി ക്യാൻസർ റിസേർച്ച് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്തനാർബുദം മാത്രമല്ല പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ബുദ്ധിവികാസത്തിന് സഹായിക്കുന്ന ഘടകങ്ങൾ ഒലോ൦ഗ് ടീയിൽ അടങ്ങിയിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.

ഒലോ൦ഗ് ടീ സ്തനാർബുദത്തിന് കാരണമാകുന്ന കോശങ്ങളെ ഇല്ലാതാക്കുന്നു. ​ഗ്രീൻ ടീയുടെ അതേ ​ഗുണങ്ങളാണ് ഒലോ൦ഗ് ടീയിൽ അടങ്ങിയിട്ടുള്ളത്. 

കാത്സ്യം, കോപ്പർ, പൊട്ടാഷ്യം, വിറ്റാമിൻ എ, ബി, സി എന്നിവ ഒലോ൦ഗ് ടീയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒലോ൦ഗ് ടീ പതിവായി കുടിക്കുന്നത് ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാൻ ​സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. 

ആന്‍റി ഓക്സിഡന്‍റ് ധാരാളം അടങ്ങിയ ഒലോ൦ഗ് ടീ ചർമ സംരക്ഷണത്തിനും ഏറെ നല്ലതാണെന്ന് അസോസിയേറ്റ് റിസേർച്ച് പ്രൊഫസറായ ചുൻഫ ഹുവാ൦ഗ് പറയുന്നു.

Trending News