ജിമ്മന്‍മാരെ ഇതിലേ ഇതിലേ...

സ്ത്രീകളുടെ മാത്രം കുത്തകയായിരുന്ന സൗന്ദര്യ സംരക്ഷണം ഇപ്പോള്‍ പുരുഷന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

Updated: Aug 29, 2018, 01:33 PM IST
ജിമ്മന്‍മാരെ ഇതിലേ ഇതിലേ...

രീര സൗന്ദര്യത്തിനും ശരീര വടിവിനും പ്രാധാന്യം നല്‍കുകയും അതിനു വേണ്ടി എന്തും ചെയ്യാന്‍ തയാറാകുകയും ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ. സ്ത്രീകളുടെ മാത്രം കുത്തകയായിരുന്ന സൗന്ദര്യ സംരക്ഷണം ഇപ്പോള്‍ പുരുഷന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

നിറത്തിനും സൗന്ദര്യത്തിനുമൊപ്പം സിക്സ് പാക്ക്കൂടി ഉണ്ടെങ്കില്‍ സന്തോഷം. മസിൽ പെരുപ്പിക്കാൻ വേണ്ടി അപകടകരമായ പ്രോട്ടീൻ പൗഡര്‍‍‍, ഫുഡ് സപ്ലിമെന്‍റുകള്‍, സ്റ്റെറോയിഡുകള്‍ എന്നിവ ഉപയോഗിക്കുവരുടെ എണ്ണവും ഇപ്പോള്‍ കൂടിവരികയാണ്. 

എന്നാല്‍ ആരോഗ്യമുളള മസിലുകള്‍ ഉണ്ടാവാന്‍ പോഷകാഹാരം അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. പ്രോട്ടീനാല്‍ സമ്പുഷ്ടമായ മത്തന്‍ കുരു ഇതിന് അത്യുത്തമമാണ്.

മഗ്നീഷ്യം, കോപ്പര്‍, അയണ്‍,  പ്രോട്ടീന്‍, ഒമേഗ-3 ,വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മസില്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ മത്തന്‍കുരു ദിവസവും കഴിക്കുന്നത് നല്ലതാണ്.  

മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തസമ്മര്‍ദ്ദത്തെ ഒരു പരിധിവരെ തടയുകയും ചെയ്യുന്നു. മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും. തടി കുറച്ച്‌ വയറൊതുക്കുന്നതിനും മത്തന്‍കുരു സഹായിക്കുന്നു.