കഴിക്കുമ്പോള്‍ പാമ്പിന്‍റെ നടുകഷ്ണം നോക്കി തന്നെ കഴിക്കണം!

ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ഇനി ധൈര്യമായി നടുക്കണ്ടം തിന്നാം.

Updated: Sep 13, 2018, 10:54 AM IST
കഴിക്കുമ്പോള്‍ പാമ്പിന്‍റെ നടുകഷ്ണം നോക്കി തന്നെ കഴിക്കണം!

ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ഇനി ധൈര്യമായി നടുക്കണ്ടം തിന്നാം.  കാരണം ചോദിച്ചാല്‍, അത്രയ്ക്കുണ്ടത്രേ അതിന്‍റെ ഗുണങ്ങള്‍. പറയുന്നത് വിയറ്റ്നാമുകാരാണ്.

തലവേദനയ്ക്കും സുഗമമായ ദഹനപ്രക്രിയക്കും അമിതമായ ശരീര താപനിലയ്ക്കുമൊക്കെ മികച്ച പ്രതിവിധിയാണ് പാമ്പിന്‍റെ മാംസം എന്നാണ് അവരുടെ വാദം.

അതേസമയം, പാമ്പില്‍ നിന്നും തയാറാക്കുന്ന വൈന്‍ 50 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. ചെറുപ്പക്കാര്‍ ഈ പാനീയം ഉപയോഗിക്കുന്നത് നടുവേദനയ്ക്കും വന്ധ്യതയ്ക്കും കാരണമാകാനിടയുണ്ട്.

പുല്‍ത്തൈലം ചേര്‍ത്ത് വറുക്കുകയോ സ്റ്റീം ചെയ്യുകയോ ചെയ്ത് പാമ്പിന്‍റെ രക്തം ചേര്‍ത്തുള്ള റൈസ് വൈനിനൊപ്പമാണ് ഇവിടെയുള്ളവര്‍ കഴിക്കുന്നത്. 

പാമ്പിന്‍റെ തലയും ചെതുമ്പലും ഒഴിവാക്കിയാല്‍ ബാക്കി ഭാഗങ്ങളെല്ലാം ഔഷധഗുണമുള്ളവയാണെന്ന് തന്നെ പറയാം. പാമ്പിന്‍റെ മാംസം ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവ ധാരാളമായി കഴിക്കുന്നത് സഹായിക്കും. പാമ്പിനെ ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണ വിഭവങ്ങള്‍ കാണുമ്പോള്‍ കൗതുകം തോന്നുമെങ്കിലും വിയറ്റ്‌നാമിലുള്ളവര്‍ക്ക് ഇതു സര്‍വ്വ സാധാരണമാണ്.