വിസ്കിയില്‍ ഒളിഞ്ഞിരിക്കുന്ന ആരോഗ്യ ഗുണങ്ങള്‍!!

  

Last Updated : Apr 27, 2018, 03:24 PM IST
വിസ്കിയില്‍ ഒളിഞ്ഞിരിക്കുന്ന ആരോഗ്യ ഗുണങ്ങള്‍!!

മിതമായ നിരക്കില്‍ വിസ്കി കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതെന്ന് പുതിയ കണ്ടെത്തല്‍. ലഹരി പാനീയം എന്നതിനപ്പുറം 'ജീവന്‍റെ ജലം' എന്ന ഓമനപേരില്‍ അറിയപ്പെടുന്ന വിസ്കിക്ക് ആ വിശേഷണവുമായി സാമ്യമുള്ള ചില നല്ല ഗുണങ്ങളുമുണ്ട്. 

വിസ്കിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുകയും, മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുകയും, ശരീരഭാരം കുറക്കുകയും ചെയ്യുന്നു. അതുമാത്രമല്ല, വിസ്കിയില്‍ അടങ്ങിയിരിക്കുന്ന എലിജിക് ആസിഡ് കാന്‍സറില്‍ നിന്നും രക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

വിസ്കി കഴിക്കുന്നത് സമ്മര്‍ദ്ദം കുറച്ച് ഉന്മേഷം വര്‍ധിപ്പിക്കുന്നു. കൂടാതെ, തലച്ചോറിലേക്കുള്ള `രക്തചംക്രമണം കൂട്ടി മറവി രോഗത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്യുന്നു. വിസ്കിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറച്ച് ഹൃദയാഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നു. 

ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വിസ്കി ഉപയോഗിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.  ഇതൊക്കെ കൊണ്ട് വയര്‍ നിറയുന്നത് വരെ കുടിക്കാം എന്ന് കരുതണ്ട. ആഴ്ചയില്‍ ആറു പെഗ്ഗില്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യത്തെ ഹാനീകരമായി ബാധിക്കും എന്നതും ഓര്‍ക്കുക.

Trending News