തേന്‍ കുടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. രുചിക്കൊപ്പം തന്നെ ആരോഗ്യത്തിനും തേന്‍ നല്ലതാണ്. രാവിലെ വെറും വയറ്റില്‍ തേന്‍ കുടിക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണെന്ന് എല്ലാവര്ക്കും അറിയുമായിരിക്കും.
എന്നാല്‍, അധികമാര്‍ക്കുമറിയാത്ത ചില ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും തേനില്‍ അടങ്ങിയിട്ടുണ്ട്.
മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ചിലത് കഴിക്കുന്നതും ക്യാന്‍സറിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.
തേനില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണ്. തേന്‍ ദിവസവും കഴിക്കുന്നത് ക്യാന്‍സറില്‍ നിന്നും സംരക്ഷണം നല്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.
രാവിലെ വെറും വയറ്റില്‍ അല്പം തേന്‍ കുടിച്ച് നോക്കൂ... ദഹന സംബന്ധമായ പ്രശ്നങ്ങള്‍, ഗ്യാസ്, വായ്നാറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള ഒരു ഉത്തമ പരിഹാരമാണ് തേന്‍. അമിതവണ്ണം പ്രശ്നമായുള്ളവര് രാവിലെ വെറും വയറ്റില്‍ ചെറു ചൂടു വെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേന്‍ കലക്കി കുടിച്ചാല്‍ വണ്ണം കുറയും.
വെറുംവയറ്റില്‍ തേന്‍ കഴിയ്ക്കുന്നത് ചര്‍മകോശങ്ങള്‍ക്കു പുതുമ നല്കുന്നു. ചെറുതേനും ചന്ദനവും ചേര്‍ന്ന മിശ്രിതം പുരട്ടുന്നത് ചര്‍മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഏറെ നല്ലതാണ്.