ലോകത്തിലെ ഏറ്റവും ചെറിയ തലച്ചോര്‍ ഇന്ത്യക്കാര്‍ക്ക്!!

ഇന്ത്യാക്കാരുടെ മസ്തിഷ്‌കത്തിന് ഉയരം, വീതി, അളവ് എന്നിവ താരതമ്യേനെ കുറവ്.

Sneha Aniyan | Updated: Nov 2, 2019, 01:15 PM IST
ലോകത്തിലെ ഏറ്റവും ചെറിയ തലച്ചോര്‍ ഇന്ത്യക്കാര്‍ക്ക്!!

ന്ത്യക്കാരുടെ തലച്ചോറിന്റെ വലുപ്പം മറ്റ് രാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ച് ചെറുതാണെന്ന് പഠനം. 

ഇന്ത്യാക്കാരുടെ മസ്തിഷ്‌കത്തിന് ഉയരം, വീതി, അളവ് എന്നിവ താരതമ്യേനെ കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. 

ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

ചൈനീസ്, കൊറിയന്‍ പോലുള്ള പടിഞ്ഞാറന്‍, കിഴക്കന്‍ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ മാറ്റം പ്രകടമായിട്ടുള്ളത്. 

തലച്ചോറിലെ ഹിപ്പോകാമ്പസിന്‍റെ ഘടനയില്‍ വരെ ഇത് കാണാം. ഇതാദ്യമായാണ് ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബ്രെയിന്‍ അറ്റ്‌ലസ് തയാറാക്കുന്നത്. 

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, ഇമേജ് സയന്‍സസ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വകുപ്പുമായി സഹകരിച്ചാണ് ഇന്ത്യന്‍ ഹ്യൂമന്‍ ബ്രെയിന്‍ അറ്റ്‌ലസ് നിര്‍മിച്ചത്.