close

News WrapGet Handpicked Stories from our editors directly to your mailbox

മുട്ടുവേദനയാണോ? അവഗണിക്കരുത്‍..

അലസമായ ജീവിത ശൈലി ഉപേക്ഷിച്ച് കൂടുതല്‍ ഉന്‍മേഷത്തോടെ ജോലികളില്‍ ഏര്‍പ്പെടുക.

Updated: Jul 5, 2019, 06:34 PM IST
മുട്ടുവേദനയാണോ? അവഗണിക്കരുത്‍..

തിരക്കുള്ള ഈ ജീവിതത്തില്‍ ആരോഗ്യപരമായ പല ബുധിമുട്ടുകളും നമ്മള്‍ അനുഭവിക്കുന്നുണ്ട്. അതില്‍ ഒരെണ്ണമാണ് മുട്ടുവേദന. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന അസുഖമാണ് മുട്ടുവേദന.

അസഹനീയമായ ഈ മുട്ടുവേദനയെ എങ്ങനെയാണ് നാം പ്രതിരോധിക്കേണ്ടത്? ചില മാര്‍ഗങ്ങള്‍ ഇതാ..

*ശരിയായ പാദരക്ഷകള്‍ ധരിക്കുക. ഹൈഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നത് സ്ത്രീകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. 

*അലസമായ ജീവിത ശൈലി ഉപേക്ഷിച്ച് കൂടുതല്‍ ഉന്‍മേഷത്തോടെ ജോലികളില്‍ ഏര്‍പ്പെടുക.

*അമിതമായ കായികാധ്വാനം ആവശ്യപ്പെടുന്ന ജോലികള്‍ സാവകാശത്തോടെ ചെയ്യുക.

*കൃത്യമായ ഇടവേളകളില്‍ ശരീര ഭാരം പരിശോധിക്കുക. വണ്ണം കൂടിയാല്‍ സന്ധികള്‍ക്കും എല്ലുകള്‍ക്കും ജോലിഭാരം കൂടും. ഇത് പിന്നീട് മുട്ട് വേദനയ്ക്കു കാരണമാകും.

*ഇരുന്നു ചെയുന്ന ജോലികളാണെങ്കില്‍ പ്രത്യേകിച്ച് ഓഫീസ് ജോലികള്‍ ചെയ്യുന്നവര്‍ ഇടക്ക് ബ്രേക്ക് എടുത്ത് എഴുന്നേറ്റു നില്‍ക്കുകയോ അല്പം  നടക്കുകയോ ചെയ്യുക.

*കാല്‍സ്യവും വിറ്റാമിന്‍ ഡിയുമടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക

*പുകവലി ഉപേക്ഷിക്കുക.