ഒരു ചെറുനാരങ്ങയും ഒരു കപ്പ്‌ വെള്ളവും.. കുടവയര്‍ സ്വാഹാ...

ശരീരഭാരം കൂടാതെ നോക്കുക എന്നത് പലര്‍ക്കും  ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. കുടവയര്‍ ആണ് പലരുടെയും പ്രശ്നം. 

Last Updated : Jan 31, 2020, 10:10 PM IST
ഒരു ചെറുനാരങ്ങയും ഒരു കപ്പ്‌ വെള്ളവും.. കുടവയര്‍ സ്വാഹാ...

ശരീരഭാരം കൂടാതെ നോക്കുക എന്നത് പലര്‍ക്കും  ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. കുടവയര്‍ ആണ് പലരുടെയും പ്രശ്നം. 

വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന ഈ കൊഴുപ്പ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. 

ശരീരത്തിന്റെ മൊത്തം വണ്ണം കുറഞ്ഞാലും വയറുമാത്രം കുറയാത്ത അവസ്ഥയുണ്ട്. 

താഴെ പറയുന്ന രീതിയില്‍ ചെറുനാരങ്ങ  ഏഴ് ദിവസം ഉപയോഗിച്ചു നോക്കിയാൽ ഗുണകരമാണെന്നാണ് പറയപ്പെടുന്നത്. 

ചേരുവകൾ:

> ചെറുനാരങ്ങ -1 
> വെള്ളം - 3 കപ്പ്‌ 

തയാറാക്കുന്ന വിധം:

ഒരു  ചെറുനാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക. ശേഷം ഈ നാരങ്ങ നാലായി മുറിച്ചെടുക്കാം. 3 കപ്പ്‌  വെള്ളത്തിൽ ഈ തൊലി ഇട്ടു തിളപ്പിക്കുക. 

3 കപ്പ്‌ വെള്ളം 1 കപ്പ്‌ ആയി വരുന്നത് വരെ തിളപ്പിക്കാം. ശേഷം തൊലി മാറ്റി പിഴിഞ്ഞു വച്ചിരിക്കുന്ന നാരങ്ങാ നീര് ചേർത്ത്  ഈ വെള്ളം വെറും വയറ്റിൽ കുടിക്കാം.

രാവിലെ പ്രഭാത ഭക്ഷണത്തിന് 20 മിനിറ്റ്  മുൻപ്  കുടിക്കണം. അടുപ്പിച്ച് ഏഴ് ദിവസം കുടിച്ചാൽ വയർ ചാടിയത് കുറയും.

Trending News