close

News WrapGet Handpicked Stories from our editors directly to your mailbox

മൈക്രോവേവ്​ ഒവൻ ഉപയോഗിക്കുന്നവര്‍ക്കായി..

ആധുനിക കാലത്ത്​ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ്​  മൈക്രോവേവ്​ ഒവൻ. ഭക്ഷണം പാകം ചെയ്യുന്നതിനും, പാകം ചെയ്​ത ഭഷണം വീണ്ടും ചൂടാക്കുന്നതിനും ഏറ്റവും നല്ല ഉപകരണമാണിത്​. 

Updated: Jul 9, 2019, 04:49 PM IST
 മൈക്രോവേവ്​ ഒവൻ ഉപയോഗിക്കുന്നവര്‍ക്കായി..

ധുനിക കാലത്ത്​ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ്​  മൈക്രോവേവ്​ ഒവൻ. ഭക്ഷണം പാകം ചെയ്യുന്നതിനും, പാകം ചെയ്​ത ഭഷണം വീണ്ടും ചൂടാക്കുന്നതിനും ഏറ്റവും നല്ല ഉപകരണമാണിത്​. 

വെള്ളം തിളപ്പിക്കുക, പാൽ തിളപ്പിക്കുക, നൂഡിൽസ്​, പോപ്​ കോൺ, കേക്ക്​ പോലുള്ള ഭക്ഷണ പദാർഥങ്ങൾ തുടങ്ങിയവ​ എളുപ്പത്തിൽ പാകം ചെയ്യാൻ മൈക്രോവേവ്​ സഹായിക്കും. 

എന്നാൽ മൈക്രോവേവ്​ ഉപയോഗം സുരക്ഷിതമല്ലെന്നാണ്​ പുതിയ പഠനങ്ങൾ തെളിയിക്കുന്നത്​. മൈക്രോവേവിൽ പാകം ​ചെയ്​ത ഭക്ഷണത്തിന്​ പോഷക ഗുണം നഷ്ടപ്പെട്ടിരിക്കും. 

സ്വിസ്​ ശാസ്​ത്രജ്​ഞനായ ഹാൻസ്​ ഹെർട്ടൽ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.

ഭക്ഷണം പാകം ചെയ്യുകയോ ചൂടാക്കുകയോ ചെയ്യു​മ്പോൾ ഉണ്ടാകുന്ന ഉയർന്ന റേഡിയേഷൻ ഭക്ഷണത്തിലെ തന്മാത്രകളെ രൂപം മാറ്റം വരുത്തി ദോഷകരമായ റേഡിയോ ആക്​ടീവ്​ സംയുക്​തങ്ങൾ രൂപീകരിക്കുന്നതിനിടയാക്കുന്നു.

മൈക്രോവേവ്​ ഓവൻ ജനന വൈകല്യങ്ങളിലേക്ക്​ നയിക്കുന്ന തരത്തിൽ പ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കു൦. മൈക്രോ വേവി​​ന്‍റെ സ്​ഥിരമായ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കും. 

മൈക്രോവേവിൽ പാകം ചെയ്​ത ഭക്ഷണം കൂടുതൽ കാലം ഉപയോഗിക്കുന്നവർക്ക്​ ബാക്​ടീരിയകൾക്കും വൈറസുകൾക്കുമെതിരെയുള്ള പ്രതികരണശേഷി വളരെ കുറവായിരിക്കും. 

ഇത്​ പെ​ട്ടെന്ന്​ രോഗങ്ങൾ പിടിപെടാൻ ഇടയാക്കുന്നു. കൂടാതെ, ചിലരിൽ രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ വർധിക്കുന്നതിനും ഇത്​ ഇടയാക്കും.

മൈക്രോവേവ്​ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം... 

ആധുനിക കാലത്ത്​ മൈക്രോവേവ്​ ഉപയോഗിക്കരുതെന്ന്​ പറയാനാവില്ല. അതിനാൽ എങ്ങനെ ക്ഷിതമായി ഉപയോഗിക്കാ​മെന്ന്​ പഠിക്കുകയാണ്​ ആരോഗ്യസംരക്ഷണത്തിനുള്ള പോംവഴി. 

1. ചെറിയ കുട്ടികൾക്കുള്ള ഭക്ഷണം മൈക്രോവേവിൽ പാചകം ചെയ്യാതിരിക്കുക.

2. ഭക്ഷണം നിർദേശിച്ച സമയത്തിൽ കൂടുതൽ വേവിക്കരുത്​.

3. പാകം ചെയ്​ത മാംസം, ഭക്ഷണം എന്നിവ ചൂടാക്കാൻ മൈക്രോവേവ്​ ഉപയോഗിക്കാതിരിക്കുക. പകരം പച്ചക്കറികൾ വേവിക്കാൻ ഉപയോഗിക്കാം.  

4. വെള്ളമോ മറ്റ്​ ദ്രവ വസ്​തുക്കളോ ആവശ്യത്തിലധികം ചൂടാക്കരുത്​. ഇവ മൈക്രോവേവിൽ ചൂടാക്കുന്നത്​ ഒഴിവാക്കുകയാണ്​ ഏറ്റവും നല്ലത്​.