മൂത്രത്തിലെ അണുബാധ കണ്ടെത്താന്‍ മൊബൈല്‍ ക്യാമറ!

യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ മൊബൈല്‍ ഫോണ്‍ ക്യാമറ വഴി കണ്ടെത്താമെന്ന് പഠനം. 

Updated: Jan 11, 2020, 05:40 PM IST
മൂത്രത്തിലെ അണുബാധ കണ്ടെത്താന്‍ മൊബൈല്‍ ക്യാമറ!

യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ മൊബൈല്‍ ഫോണ്‍ ക്യാമറ വഴി കണ്ടെത്താമെന്ന് പഠനം. 

ബാത് സര്‍വകലാശാലയിലെ എൻജിനീയര്‍മാരാണ് മൂത്രത്തിലെ ഇ– കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന വിദ്യയുമായി എത്തിയിരിക്കുന്നത്.

‘ബയോസെൻസേർസ് ആന്റ് ബയോഇലക്ട്രോണിക്സ് ‘ എന്ന . ജേണലില്‍ ഇത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ ലാബ് ടെസ്റ്റുകള്‍ വഴിയാണ് ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. 

എന്നാൽ പുതിയ രീതി അനുസരിച്ച് ഇ കോളി ബാക്ടീരിയ സെല്ലുകളെ കണ്ടെത്തുന്ന ആന്റി ബോഡിയുള്ള ഒരു മൈക്രോ കാപ്പില്ലരി സ്ട്രിപ്പിലേക്ക് മൂത്രം എടുക്കും. 

തുടര്‍ന്ന് ഈ സ്ട്രിപ്പിലേക്ക് ഒരു എൻസൈമിനെ ചേര്‍ക്കും. ഇത് സ്ട്രിപ്പിലൊരു നിറവ്യത്യാസം ഉണ്ടാക്കും. ഇത് സ്മാര്‍ട്ട്‌ ഫോണ്‍ ക്യാമറ കൊണ്ട് പകര്‍ത്തിയാണ് ഇ കോളി ബാക്ടീരിയയുടെ കണക്ക് നിശ്ചയിക്കുക.

നിലവിലെ ലാബ് പരിശോധനകളെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ ബാക്ടീരിയ സാന്നിധ്യം ഈ ടെസ്റ്റ്‌ വഴി കണ്ടെത്താൻ കഴിയും. 

സാധാരണ രീതിയിൽ ലാബ് ടെസ്റ്റ് നടത്തുന്ന ഫലം ഏറെ വൈകിയാണ് ലഭിക്കുക . അതുകൊണ്ട് തന്നെ ആന്റിബയോട്ടിക്കുകൾ കൊണ്ടുള്ള ചികിത്സയും വൈകാറുണ്ട് .എന്നാൽ പുതിയ രീതിയിൽ ഫലം ഉടൻ കണ്ടെത്താനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത് .