കൂണ്‍ കഴിച്ചു നേടാം, ആരോഗ്യത്തോടൊപ്പം സൗന്ദര്യവും!

മാംസാഹാരത്തിന് പകരം വെക്കാന്‍ കഴിയുന്ന കൂണ്‍  ആരോഗ്യകരവും ഗുണകരവുമായ  ഒന്നാണ്

Last Updated : Dec 18, 2017, 05:45 PM IST
കൂണ്‍ കഴിച്ചു നേടാം, ആരോഗ്യത്തോടൊപ്പം സൗന്ദര്യവും!

മാംസാഹാരത്തിന് പകരം വെക്കാന്‍ കഴിയുന്ന കൂണ്‍  ആരോഗ്യകരവും ഗുണകരവുമായ  ഒന്നാണ്. പ്രോട്ടീന്‍, ധാതുകള്‍ ,അമിനോആസിഡുകള്‍  ആന്‍റി ഓക്സൈഡുകള്‍‍, വിറ്റമിന്‍ ബി 1 ബി 2 എന്നിവ ധാരാളം കൂണില്‍ അടങ്ങിയിട്ടുണ്ട്.

ദിവസേനയുള്ള ആഹാരത്തില്‍  കൂണ്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ശരീരകലകളുടെ നിര്‍മാണം പരിപാലനം എന്നിവയ്ക്ക് കൂണ്‍ അത്യുത്തമാണ്. ഹൃദയധമനികള്‍ രക്തകുഴല്‍ എന്നിവയിലെ കൊഴുപ്പ് നീക്കം  ചെയ്യുന്നു.

മറ്റുള്ള പച്ചകറികളുടെ നാരുകളില്‍ നിന്നും ഏറെ മെച്ചപ്പെട്ടതാണ് ഇവയുടെ  നാരുകള്‍. കൂണ്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ്‌ ശമിക്കാന്‍ സഹായിക്കുന്നു.  ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ് പ്രമേഹവും, കൊളസ്ട്രോളും. ശരീരത്തില്‍ നിന്നും പ്രമേഹവും  കൊളസ്ട്രോളും അകറ്റി നിര്‍ത്താന്‍ കൂണിനു സാധിക്കുന്നു. ബ്രസ്റ്റ് കാന്‍സര്‍ ,പ്രോസ്റ്റേറ്റ് കാന്‍സര്‍, എന്നിവയില്‍ നിന്നും കൂണ്‍ അകത്തി നിര്‍ത്തുന്നു. 

ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍. ഇവ രണ്ടും ഒരുപോലെ സംരക്ഷിക്കാന്‍ കൂണിനു സാധിക്കുന്നു. ശരീരഭാരം കുറക്കുന്നതിനും വടിവൊത്ത ശരീരം വാര്‍ത്തെടുക്കാനും കൂണിനു സാധിക്കുന്നു.  രോഗപ്രതിരോധ ശേഷി കൂടുതലുള്ള ഒന്നാണ് കൂണ്‍.

 

Trending News