ചുംബനം കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍

Last Updated : Jul 13, 2016, 06:08 PM IST
ചുംബനം കാന്‍സറിന് കാരണമാകുന്നുവെന്ന്  പഠനങ്ങള്‍

മാറിയ ജീവിത സാഹചര്യങ്ങളിലൂടെ ഇന്ന് വന്നു ചേരുന്ന രോഗാവസ്ഥയാണ് ക്യാന്‍സര്‍. അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് ക്യാന്‍സര്‍. ക്യാന്‍സറിനെക്കുറിച്ചുള്ള പുതിയ പഠനങ്ങളില്‍ ക്യാന്‍സര്‍ വരാന്‍ ചുംബനവും കാരണമാകുമെന്നാണ് പറയുന്നത്.ലണ്ടനിലെ റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ചുണ്ടുകളില്‍ നിന്ന് ഹ്യൂമണ്‍ പാപ്പിലോമ വൈറസ്(എച്ച് പിവി) ചുണ്ടിലേക്ക് പകരുന്നതാണ് ക്യാന്‍സറിന് കാരണമാകുന്നത്. ഇത് ക്യാന്‍സര്‍ സാധ്യത 250 ഇരട്ടി വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

തലയിലും കഴുത്തിലും ഉള്ള ക്യാന്‍സറിനാണ് ഇത് കാരണമാകുക. തലയില്‍ ക്യാന്‍സര്‍ ഉള്ള 70% പേരിലും ഓറല്‍ എച്ച്പിവി കണ്ടെത്തിയിട്ടുണ്ട്. പുകവലിയും മദ്യപാനവും പോലെ ചുംബനവും ക്യാന്‍സര്‍ പിടിപെടുന്നതിന് കാരണമാകും എന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഒട്ടുമുക്കാലും ക്യാന്‍സറുകള്‍ തുടക്കത്തില്‍ത്തന്നെ കണ്ടുപിടിക്കാവുന്നവയാണ്. ക്യാന്‍സര്‍ അതിന്‍റെ ആരംഭത്തില്‍ തന്നെ കണ്ടുപിടിക്കുകയും, കാര്യക്ഷമമായവിധം ചികിത്സിക്കുകയും ചെയ്താല്‍ ഒരളവുവരെ മാറ്റാമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിക്കുന്നു. 

ക്യാന്‍സറിന്‍റെ ആരംഭത്തിലുള്ള കണ്ടുപിടുത്തമാണ് കാര്യക്ഷമമായ ചികിത്സയുടെ അവിഭാജ്യഘടകം. ക്യാന്‍സറിനെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് ആദ്യമായി ചെയ്യേണ്ടത്. ഇതിന് ക്യാന്‍സറിന്‍റെ ആരംഭത്തിലുള്ള അപകടസൂചനയെപ്പറ്റി സ്വയം ബോധവാന്മാരാകേണ്ടതാണ്. കര്‍ശനമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍, 2030 ആകുമ്പോഴേക്കും, ക്യാന്‍സര്‍ മരണങ്ങള്‍ 80 % വര്‍ദ്ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കുകള്‍ പോലും പറയുന്നത്.

Trending News