മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത!!

വെള്ള, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഇത് വിപണിയിലെത്തിയിരിക്കുന്നത്. 

Last Updated : Oct 21, 2019, 04:37 PM IST
മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത!!

വിസ്കി കോക്ടെയില്‍ ക്യാപ്സ്യൂള്‍ രൂപത്തില്‍ പുറത്തിറക്കി വാര്‍ത്തകളില്‍ നിറയുകയാണ് ഗ്ലെന്‍ലിവെറ്റ് വിസ്കി നിര്‍മ്മാണ കമ്പനി!!

ഒറ്റ നോട്ടത്തില്‍ ഗുളികയെന്ന് തോന്നിക്കുന്ന വിസ്കി വെള്ള, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വിപണിയിലെത്തിയിരിക്കുന്നത്. 

ഗ്ലാസും വെള്ളവുമൊന്നും ഇത് 'കുടിക്കാന്‍' ആവശ്യമില്ല. വായിലിട്ട് കടിച്ചാല്‍ മാത്രം മതി!!

നിലവില്‍ ലണ്ടലില്‍ മാത്ര൦ ലഭ്യമായ ക്യാപ്സൂളില്‍ 23 mcl മദ്യമുണ്ടാകും. ഈ ക്യാപ്സൂള്‍ വിസ്‌കിയുടെ രൂപം ഗ്ലെന്‍ലിവെറ്റ് വിസ്‌കി തന്നെ അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Trending News