ക്യാന്‍സറിനെ തടയാന്‍ നാരങ്ങ തൊലി..

വ്യത്യസ്തങ്ങളായ ഏഴു തരം നാരങ്ങകളുടെ പുറംതോടിൽനിന്നുള്ള സത്തുപയോഗിച്ചാണ് ലിംഫോമ കോശങ്ങളിൽ പരീക്ഷണം നടത്തിയത്. 

Updated: Oct 29, 2018, 05:55 PM IST
ക്യാന്‍സറിനെ തടയാന്‍ നാരങ്ങ തൊലി..

യപ്പാടോടെ കാണുന്ന ക്യാന്‍സറിനെ തടയാന്‍ നാരങ്ങയുടെ പുറം തൊലി സഹായിക്കുമെന്ന് പഠനം. മരണം വരെ സംഭവിക്കാവുന്ന ക്യാന്‍സറിനെ തടയാന്‍ പല വഴിയും തിരയുന്നതിനിടെയാണ് ഈ കണ്ടെത്തല്‍. 

നാരങ്ങയുടെ തൊലിയിൽ നിന്ന് വേർതിരിച്ച സത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് രക്താർബുദ വിഭാഗത്തിൽപ്പെടുന്ന ലിംഫോമയെ തടയുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 

തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്‍റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ്  പഠനം നടത്തിയത്. 

വ്യത്യസ്തങ്ങളായ ഏഴു തരം നാരങ്ങകളുടെ പുറംതോടിൽനിന്നുള്ള സത്തുപയോഗിച്ചാണ് ലിംഫോമ കോശങ്ങളിൽ പരീക്ഷണം നടത്തിയത്. 

അതിൽ സിട്രസ് റെറ്റിക്കുലേറ്റ എന്ന ഓറഞ്ചിന് ലിംഫോമ കോശങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. എലികളിലാണ് പരീക്ഷണം നടത്തിയത്. 

നെതർലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഫെറ്റോമെഡിസിൻ എന്ന അന്തർദേശീയ ജേണലിൽ ഗവേഷണഫലവും പ്രസിദ്ധപ്പെടുത്തി. 

സിട്രസ് റെറ്റിക്കുലേറ്റയുടെ പുറം തോടിൽനിന്നുമുള്ള സത്ത് നൽകിയ എലികളിൽ പകുതിയും ലിംഫോമ ക്യാൻസറിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.