close

News WrapGet Handpicked Stories from our editors directly to your mailbox

ആര്‍ത്തവ കാലത്ത് ആശ്വാസമായി പിരീഡ്‌സ് കിറ്റ്

ആര്‍ത്തവ അസ്വസ്ഥകള്‍ കുറയ്ക്കാനും ശുചിത്വം ഉറപ്പാക്കാനും പിരീഡ്‌സ് കിറ്റുകള്‍!! ഗ്രൂപ്പ് പാക്കേജ് ആയും അല്ലാതെയും വാങ്ങാവുന്ന ചില പീരിഡ്‌സ് ഉത്പന്നങ്ങളെ പരിചയപ്പെടാം.

Updated: Sep 7, 2019, 04:01 PM IST
ആര്‍ത്തവ കാലത്ത് ആശ്വാസമായി പിരീഡ്‌സ് കിറ്റ്

ര്‍ത്തവ അസ്വസ്ഥകള്‍ കുറയ്ക്കാനും ശുചിത്വം ഉറപ്പാക്കാനും പിരീഡ്‌സ് കിറ്റുകള്‍!! ഗ്രൂപ്പ് പാക്കേജ് ആയും അല്ലാതെയും വാങ്ങാവുന്ന ചില പീരിഡ്‌സ് ഉത്പന്നങ്ങളെ പരിചയപ്പെടാം.

പെയിന്‍ റിലീഫ് പാച്ചസ്

ആര്‍ത്തവ കാലത്തെ വയറുവേദന ഒഴിവാക്കാനായി ഹെര്‍ബല്‍ പെയിന്‍ റിലീസ് ഉപയോഗിക്കാം. വേദനയുള്ള ഭാഗങ്ങളില്‍ ഒട്ടിച്ചാല്‍ മതി.

വസ്ത്രങ്ങള്‍ക്കിടയില്‍ ഉപയോഗിക്കാവുന്നതിനാല്‍ യാത്ര, ഓഫീസ് ആഘോഷങ്ങള്‍ എന്നിവയ്‌ക്കൊക്കെ ധൈര്യമായി പോകാം. 

ആമസോണ്‍, മെഡ്‌ലൈഫ് തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും വാങ്ങാം. 200 രൂപ മുതലാണ് വില.

ഓവര്‍നൈറ്റ് പിരീഡ് ഇന്നര്‍വെയര്‍

പിരീഡ് സമയങ്ങളില്‍ രാത്രി ഉപയോഗിക്കാവുന്ന ഇന്നര്‍വെയറുകളുണ്ട്. വണ്‍ ടൈം യൂസ് പാന്റീസും കഴുകി വീണ്ടും ഉപയോഗിക്കാവുന്നവയും ലഭ്യമാണ്.  500 മുതലാണ് വില. 

ബോഡി വൈപ്പ്‌സ് 

ആര്‍ത്തവ ദിനങ്ങളിലെ യാത്രകള്‍, ജോലി സ്ഥലം ഇവിടെയൊന്നും വേണ്ടത്ര വൃത്തിയുള്ള ടോയ്ലെറ്റ് സൗകര്യങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കാറില്ല. ബോഡി വൈപ്‌സുകളാണ് ഇതിനൊരു പരിഹാരം. 90 രൂപ മുതല്‍ ബോഡി വൈപ്‌സുകള്‍ ലഭിക്കും. 

പാന്‍റി ലൈനേഴ്‌സ് 

മിനി സാനിറ്ററി മ്പാകിനുകളാണ് ഇവ. സ്‌പോട്ടി൦ഗും ഈര്‍പ്പവും തടയാന്‍ ആര്‍ത്തവത്തിന് തൊട്ടുമുന്‍പും ശേഷവുമുള്ള ദിവസങ്ങളില്‍ ഉപയോഗിക്കാം. 70 രൂപ മുതലാണ്‌ വില. 

ടെമ്പറേച്ചര്‍ തെറാപ്പി പില്ലോ, പിഎംഎസ് ഡ്രിങ്ക്‌സ്, സാനിറ്ററി ഡിസ്‌പോസല്‍ ബാഗ്‌സ് എന്നിവയും ഈ കിറ്റില്‍ ഉള്‍പ്പെടുത്താം. 

Tags: