close

News WrapGet Handpicked Stories from our editors directly to your mailbox

വ്യായാമവും ഡയറ്റും വേണ്ട; വെറുതെ നിന്ന് ഭാരം കുറയ്ക്കാം

കാര്‍ഡിയോളജിസ്റ്റായ  Dr Francisco Lopez-Jimenezന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 

Updated: Jun 17, 2019, 07:03 PM IST
 വ്യായാമവും ഡയറ്റും വേണ്ട; വെറുതെ നിന്ന് ഭാരം കുറയ്ക്കാം

മ്മളില്‍ പലരും കഷ്ടപ്പെട്ട് വ്യായാമം ചെയ്യുന്നതും ഡയറ്റ് ചെയ്യുന്നതുമൊക്കെ ഭാരം കുറയാനാണ്. 

എന്നാല്‍, പ്രത്യേകിച്ച് കഠിനാദ്ധ്വാനം ഒന്നും ചെയ്യാതെ ഭാരം കുറയ്ക്കാനാകുമെന്ന് പുതിയ പഠനം. 

ദിവസവും കുറച്ച് മണിക്കൂറുകള്‍  വെറുതെ ഓഫീസില്‍ നിന്നാല്‍ മതി, ഭാരം കുറയുമെന്ന് ന്യൂയോര്‍ക്കിലെ Rochester എന്ന സ്ഥലത്തെ  മയൊ ക്ലിനിക്കില്‍ നടന്ന പഠനത്തില്‍ പറയുന്നു. 

കുറച്ച് സമയം നില്‍ക്കുന്നത് പോലും കലോറി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. കാര്‍ഡിയോളജിസ്റ്റായ  Dr Francisco Lopez-Jimenezന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 

ആയിരത്തോളം പേരിലാണ് പഠനം നടത്തിയത്. അതില്‍ നില്‍ക്കുന്നവരിലെ കലോറി പെട്ടെന്ന് എരിഞ്ഞതായാണ് കണ്ടെത്തല്‍. 

നില്‍ക്കുമ്പോള്‍ 0.15 കൂടുതല്‍ കലോറി ഒരു മിനിറ്റില്‍ എരിയുമത്രേ. അതായത് 65 കിലോഗ്രാം ശരീരഭാരമുളളയാള്‍ ആറ് മണിക്കൂര്‍ ദിവസവും നില്‍ക്കുമ്പോള്‍ 54 കലോറി വരെ കുറയുമെന്നാണ് പഠനം പറയുന്നത്. 

അധികനേരം ഇരിക്കുന്നത് വണ്ണം കൂട്ടും എന്നുമാത്രമല്ല, പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് നമ്മുക്ക് എല്ലാവര്‍ക്കുമറിയാം. 

കായികാദ്ധ്വാനം ഇല്ലാതെ ഉദാസീനമായ ജീവിതശൈലിയാണെങ്കില്‍ അത് നിങ്ങളുടെ ആയുസ്സിനെ പോലും ബാധിച്ചേക്കാം. 

വെറുതേ ഇങ്ങനെ ഇരുന്നാല്‍ ശരീരത്തില്‍ ഫാറ്റ് അടിയും. നിങ്ങള്‍ വ്യായാമം ചെയ്യാത്തവരോ ജിമ്മില്‍ പോകാത്തവരോ ആണെങ്കില്‍ ദിവസവും കുറച്ച് സമയം നില്‍ക്കുന്നത് നല്ലതാണ്.