close

News WrapGet Handpicked Stories from our editors directly to your mailbox

ഏറ്റവും മോശം സ്ട്രീറ്റ്ഫുഡ്!!

ബ്ലീച്ച് ചെയ്ത മൈദയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഫൈബറുകള്‍ തീരെയില്ല. 

Updated: Oct 3, 2019, 12:44 PM IST
ഏറ്റവും മോശം സ്ട്രീറ്റ്ഫുഡ്!!

സ്ട്രീറ്റ്ഫുഡിന്‍റെ രാജാവാണ് മോമോസ്!!

ഉത്തരേന്ത്യയില്‍ വളരെ സാധാരണയായി കണ്ടുവന്നിരുന്ന ഈ വിഭവം ഇപ്പോള്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സജീവമാണ്. 

ഇരുപതു രൂപയ്ക്ക് വയറു നിറയും. എന്നാല്‍ അത്ര ആരോഗ്യകരമാണോ സ്ട്രീറ്റില്‍ നിന്നും കിട്ടുന്ന മോമോസ്?

അല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ പറയുന്നതിനു നിരവധി കാരണങ്ങളുമുണ്ട്. ഉണ്ടാക്കുന്ന സാധനങ്ങള്‍ മുതല്‍ വിളമ്പുന്ന രീതി വരെ പ്രശ്നമാണത്രേ.

ബ്ലീച്ച് ചെയ്ത മൈദയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഫൈബറുകള്‍ തീരെയില്ല. 

അസോഡികാര്‍ബണമൈഡ്, ക്ലോറിന്‍ഗ്യാസ്, ബെന്‍സോയില്‍ പെറോക്സൈഡ് തുടങ്ങിയവയെല്ലാം ഉപയോഗിച്ചാണ് ഇത് ബ്ലീച്ച് ചെയ്യുന്നത്. 

കൂടാതെ മൈദ മൃദുവാക്കാന്‍ അലോക്സാന്‍സ് തുടങ്ങിയ കെമിക്കലുകളും ഉപയോഗിക്കുന്നു. 

ഇങ്ങനെ ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പാന്‍ക്രിയാസിന് ഏറെ ദോഷം ചെയ്യുന്നു. 

ഇന്‍സുലിന്‍ നിര്‍മ്മിക്കാനുള്ള അതിന്‍റെ കഴിവിനെ ഇത് ബാധിക്കും. പെട്ടെന്ന് ഡയബറ്റിസ് വരാനും ഇത് കാരണമാകും.

ഈ മോമോസിനുള്ളില്‍ ഉപയോഗിക്കുന്ന മാംസവും പച്ചക്കറികളും ഒന്നും മികച്ച ഗുണമേന്മയുള്ളതായിക്കൊള്ളണം എന്നുമില്ല.

 ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം വരെയുള്ള വൃത്തിയില്ലാത്ത ചിക്കന്‍ ആണ് മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്നത്. 

ഇത് മാരകമായ രോഗങ്ങള്‍ വരുത്താന്‍ ശേഷിയുള്ളതാണ്.മോമോയുടെ കൂടെ കിട്ടുന്ന ചട്ണിയാവട്ടെ വളരെ സ്പൈസിയാണ്. 

ഇവ കൂടുതല്‍ കഴിക്കുന്നത് പൈല്‍സ് അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ഇവയില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയും അത്ര വിശ്വാസപ്രദമല്ല.