close

News WrapGet Handpicked Stories from our editors directly to your mailbox

ഇന്ത്യയുടെ ആരോഗ്യശീലത്തെ സ്വാധീനിച്ചവര്‍ ഇവര്‍!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, നടി ദീപിക പദുകോണ്‍ എന്നിവരും പട്ടികയിലുണ്ട്. 

Updated: Jul 11, 2019, 06:33 PM IST
ഇന്ത്യയുടെ ആരോഗ്യശീലത്തെ സ്വാധീനിച്ചവര്‍ ഇവര്‍!!

രാജ്യത്തെ ആരോഗ്യ ബോധത്തെ സ്വാധീനിച്ച പ്രമുഖരുടെ പട്ടികയില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഫിറ്റ്നസ് ടെക്നോളജി സംരംഭമായ ജിഒക്യൂവാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. പട്ടികയില്‍ രണ്ടാമനായി ബോളിവുഡ് താരം അക്ഷയ് കുമാറും മൂന്നാമനായി യോഗാ ഗുരു ബാബ രാംദേവും ഇടം നേടി. 

ക്രിക്കറ്റ് താരം എംഎസ് ധോണി, ചലച്ചിത്ര താരങ്ങളായ രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരാണ് പട്ടികയില്‍ ആദ്യമായി ഇടം നേടുന്നവര്‍. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, നടി ദീപിക പദുകോണ്‍ എന്നിവരും പട്ടികയിലുണ്ട്. ആഗോളതലത്തില്‍ യോഗ ദിനം ആചരിക്കാന്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തിയാണ് നരേന്ദ്രമോദി. 

തായ്ക്വോണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടിയ താരമാണ് അക്ഷയ് കുമാര്‍.