close

News WrapGet Handpicked Stories from our editors directly to your mailbox

നീ പോ മോനെ പാടെ...

നമ്മുടെ സൗന്ദര്യത്തെ അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ശരീരത്തില്‍ കാണപ്പെടുന്ന പാടുകള്‍. സ്ത്രീകളെയാണ് ഇത് കൂടുതലായി അലട്ടുന്നത്. 

Updated: Mar 11, 2019, 07:14 PM IST
നീ പോ മോനെ പാടെ...

മ്മുടെ സൗന്ദര്യത്തെ അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ശരീരത്തില്‍ കാണപ്പെടുന്ന പാടുകള്‍. സ്ത്രീകളെയാണ് ഇത് കൂടുതലായി അലട്ടുന്നത്. 

അതും പ്രസവം കഴിയുമ്പോഴാണ് കൂടുതലായും സ്ത്രീകളില്‍ ഇത്തരം പാടുകള്‍ കാണപ്പെടുന്നത്. അതുമാത്രമല്ല ശരീരം വണ്ണം വയ്ക്കുമ്പോഴും, കുറയുമ്പോഴും ശരീരത്തില്‍ ഇതുപോലെ പാടുകള്‍ ഉണ്ടാകാറുണ്ട്.

അത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്.  ഈ പാടുകള്‍ മാറ്റാന്‍ ചില പൊടികൈകള്‍ നമുക്ക് പരീക്ഷിച്ചാലോ.

ഇത്തരം പാടുകള്‍ നീക്കാന്‍ ഏറ്റവും നല്ലത് വെളിച്ചണ്ണയാണ്.  അതുകൊണ്ടുതന്നെ വെളിച്ചണ്ണ കൊണ്ടുള്ള ചില പൊടികൈകള്‍ ഇതാ പരീക്ഷിച്ചു നോക്കൂ. 

സ്ട്രെച് മാര്‍ക്കുള്ള ശരീര ഭാഗത്ത് കുറച്ച് വെളിച്ചണ്ണ  ഉണങ്ങിപിടിക്കുന്നതുവരെ നന്നായി തേച്ചുപിടിപ്പിക്കുക.  നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.  ഇങ്ങനെ ദിവസവും ചെയ്യുന്നത് ശരീരത്തിലെ പാടുകള്‍ മാറുന്നതിന് സഹായിക്കും.

മറ്റൊരു ഉപായം വെളിച്ചെണ്ണയും  ആവണക്ക് എണ്ണയും കൊണ്ടുള്ളതാണ്.  വെളിച്ചെണ്ണയും  ആവണക്ക് എണ്ണയും സമമായി ചേര്‍ത്ത് പാടുളള ഭാഗത്ത് നന്നായി പുരട്ടുക. ഇത് കുറച്ചു ദിവസം തുടര്‍ച്ചയായി ചെയ്യുക.  ഫലം ഉറപ്പാണ്‌.

അതുപോലെതന്നെ വെളിച്ചണ്ണയും മഞ്ഞളും കൊണ്ടുള്ളതും നല്ലതാണ്. രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടിയും അര സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ക്കുക.  പാടുളള ഭാഗത്ത് നന്നായി പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ഇതും ദിവസവും ചെയ്യുക. 

നാലു സ്പൂണ്‍ വെളിച്ചണ്ണയില്‍ ഓരോ സ്പൂണ്‍ ഉപ്പും, പഞ്ചസാരയും ചേര്‍ക്കുക.  ഇത് ശരീരത്തില്‍ നന്നായി പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസവും ഇത് ചെയ്യുന്നത് ഗുണം ചെയ്യും. 

അതുപോലെതന്നെ വെളിച്ചെണ്ണയും ഒലിവ് എണ്ണയും സമമായി ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടുക. ഉണങ്ങുന്ന വരെ കാത്തിരിക്കുക. ദിവസവും ചെയ്യുക.  

ഇതില്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്ന ഏതാണോ അത് വെച്ച് നിങ്ങള്‍ കുറഞ്ഞത്‌ 15 ദിവസം ഉപയോഗിച്ച് നോക്കു നല്ല മാറ്റം കാണാം.  ഏത് രീതിയാണെങ്കിലും അത് തന്നെ 15 ദിവസം തുടര്‍ച്ചയായി ചെയ്യണം.

എന്നാല്‍ മാത്രമേ ഫലം ഉണ്ടാകൂ.  അല്ലാതെ ഓരോ ദിവസം ഓരോന്ന് പരീക്ഷിക്കരുത്.  ഒരെണ്ണം ആദ്യം ട്രൈ ചെയ്യൂ ഫലം ഉറപ്പാണ്‌.