close

News WrapGet Handpicked Stories from our editors directly to your mailbox

നായയെ ചുംബിക്കാറുണ്ടോ?

ശരീരം പിങ്ക് നിറമായി മാറി. 

Updated: Aug 5, 2019, 06:21 PM IST
 നായയെ ചുംബിക്കാറുണ്ടോ?

വളര്‍ത്തുനായയെ ചുംബിച്ചതിലൂടെ വൈറസ് ബാധയേറ്റ യുവതിയുടെ കൈകാലുകള്‍ മുറിച്ചു മാറ്റി. ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലെ പുള്‍ട കൊനയിലാണ് സംഭവം. 

ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ ചുംബിച്ച മാരി ട്രെയിനര്‍ എന്ന യുവതിയ്ക്കാണ് വൈറസ് ബാധയേറ്റത്. കപ്നോസൈറ്റോഫാഗ കാനിമോര്‍സസ് എന്ന അപൂര്‍വ വൈറസാണ് യുവതിയെ ബാധിച്ചത്. 

വൈറസ് ബാധയെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലാകുകയും ശരീരം പിങ്ക് നിറമാകുകയുമായിരുന്നു. തുടര്‍ന്ന് ചര്‍മ്മ൦ മരവിച്ച യുവതിയുടെ കൈകാലുകളിലെ രക്തം കട്ടപിടിച്ചു. 

ഉടന്‍ തന്നെ മാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് വൈറസ് ബാധിച്ചതാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താനായത്. 

അപ്പോഴേക്കും മാരിയുടെ നില ഗുരുതരമായിരുന്നു. എട്ട് ശാസ്ത്രക്രിയകളിലൂടെയാണ് മാരിയുടെ കൈകാലുകള്‍ മുറിച്ചു മാറ്റിയത്.