യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എ​സ്പി​-ബി​എ​സ്പി സഖ്യത്തിനാവും, കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാം; മായാവതി

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ എ​സ്പി​-ബി​എ​സ്പി ​സ​ഖ്യ​ത്തി​നാ​യി 7 സീ​റ്റ് മാ​റ്റി​വ​ച്ച കോ​ണ്‍​ഗ്ര​സി​നെതിരെ കടുത്ത വിമര്‍ശനവുമായി ബി​എ​സ്പി അദ്ധ്യക്ഷ മാ​യാ​വ​തി. 

Last Updated : Mar 19, 2019, 09:28 AM IST
യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എ​സ്പി​-ബി​എ​സ്പി സഖ്യത്തിനാവും, കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാം;   മായാവതി

ലഖ്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ എ​സ്പി​-ബി​എ​സ്പി ​സ​ഖ്യ​ത്തി​നാ​യി 7 സീ​റ്റ് മാ​റ്റി​വ​ച്ച കോ​ണ്‍​ഗ്ര​സി​നെതിരെ കടുത്ത വിമര്‍ശനവുമായി ബി​എ​സ്പി അദ്ധ്യക്ഷ മാ​യാ​വ​തി. 

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ എ​സ്പി-ബി​എ​സ്പി സ​ഖ്യ​ത്തി​ന് ക​ഴി​യു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന് വേണമെങ്കില്‍ ഉത്തര്‍ പ്രദേശിലെ 80 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കമെന്നും അവര്‍ പറയുകയുണ്ടായി. കൂടാതെ, കോ​ണ്‍​ഗ്ര​സിന്‍റെ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ഴ​രു​തെ​ന്നും അവര്‍ പറഞ്ഞു.

എ​സ്പി, ബി​എ​സ്പി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന 7 മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ഒഴിച്ചിട്ടത്. എ​സ്പി നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദ​വ്, അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ ഡിം​പി​ള്‍, ആ​ര്‍​എ​ല്‍​ഡി​യു​ടെ അ​ജി​ത് സിം​ഗ്, ജ​യ​ന്ത് ചൗ​ധ​രി, മാ​യാ​വ​തി എന്നിങ്ങനെ ഏഴ് സീറ്റുകളാണ് കോണ്‍ഗ്രസ്‌ ഒഴിച്ചിട്ടത്. അങ്ങനെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും സഖ്യസാധ്യത നിലനിർത്താനായിരുന്നു കോൺഗ്രസിന്‍റെ ശ്രമം. 

ഉത്തർപ്രദേശിൽ കോൺഗ്രസിനെ തള്ളി എസ്‍പിയും ബിഎസ്‍പിയും സഖ്യം രൂപീകരിച്ചത്തന്നെ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. വിശാലപ്രതിപക്ഷത്തിൽ എസ‍്‍പിയും ബിഎസ്‍പിയും ഒപ്പമുണ്ടാകുമെന്ന കോൺഗ്രസിന്‍റെ ആദ്യ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് എ​സ്പി​-ബി​എ​സ്പി ചേര്‍ന്ന് സഖ്യമുണ്ടാക്കിയത്. എന്നാല്‍ സഖ്യപ്രഖ്യാപനത്തിലും കോൺഗ്രസിനെ തള്ളിപ്പറയാൻ എസ്‍പി നേതാവ് അഖിലേഷ് യാദവ് തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. 

എ​സ്പി​-ബി​എ​സ്പി ​സ​ഖ്യ തീരുമാനമനുസരിച്ച് ആകെയുള്ള 80 സീറ്റുകളിൽ 38 സീറ്റുകളിൽ ബിഎസ്‍പിയും 37 സീറ്റുകളിൽ എസ്‍പിയും മത്സരിക്കാനാണ് ധാരണ. എന്നാൽ റായ്‍ബറേലിയിലും അമേഠിയിലും എസ്‍പി - ബിഎസ്‍പി സഖ്യം സ്ഥാനാർഥിയെ നിർത്തുന്നില്ല. ഇതിന് പകരം നന്ദിസൂചകമെന്ന നിലയിലാണ് ഇരുപാർട്ടികളിലെയും ഏറ്റവും മുതിർന്ന നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസും സ്ഥാനാർഥികളെ നിർത്തുന്നത് ഒഴിവാക്കാൻ തീരുമാനിച്ചത്.

 

Trending News