)
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. നടപടിയുടെ ഭാഗമായി ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി. നേരത്തെ ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് ഇന്ത്യ കുറച്ചിരുന്നു. ഇത് കൂടാതെ കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിഗണനയിലുണ്ട്. ഇത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെയും ഇന്ത്യ കശ്മീരിലേക്കയച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളും തടയണകളും നിർമ്മിക്കുന്നത് ആലോചിക്കാൻ വേണ്ടിയാണ് വിദഗ്ധരെ കശ്മീരിലേക്ക് അയച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യ-പാകിസ്ഥാൻ സംഘർഷ സാധ്യത വർധിച്ച് വരുന്ന സാഹചര്യത്തിൽ ഏതൊരു അടിയന്തര സാഹചര്യവും നേരിടുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മോക്ക് ഡ്രിൽ നടത്തുകയാണ്. ഇന്നും നാളെയുമായാണ് മോക്ക് ഡ്രിൽ. ആഭ്യന്ത്ര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണിത്. ആകാശമാർഗം ഉണ്ടാകുന്ന ആക്രമണങ്ങളെ തടയുന്നതിനായി എയർ സൈറൺ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും മാറ്റിപ്പാർപ്പിക്കാനും സൗകര്യം, ബ്ലാക്ക് ഔട്ട് ഡ്രിൽ തുടങ്ങിയ 10 കാര്യങ്ങളാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.
കേരളം ഉൾപ്പെടെയുള്ള തീരമേഖല അധികമുള്ള സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഉയർന്ന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യ പാക് സംഘർഷം ഏത് തലത്തിലേക്കും നീങ്ങാമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.