India Pak War Updates: പാക് ആക്രമണത്തിൽ ആളപായമില്ലെന്ന് സർക്കാർ; തിരിച്ചടി ശക്തമാക്കി ഇന്ത്യ

 പാകിസ്താൻ തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു  

Written by - Zee Malayalam News Desk | Last Updated : May 9, 2025, 01:02 AM IST
  • കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമുണ്ടായിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി.
  • അതിർത്തിയിൽ പാകിസ്താൻ തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ്.
  • നിലവിൽ ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലുൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
  • ജനങ്ങൾക്ക് മുൻകരുതലും നൽകിയിട്ടുണ്ട്.
India Pak War Updates: പാക് ആക്രമണത്തിൽ ആളപായമില്ലെന്ന് സർക്കാർ; തിരിച്ചടി ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമുണ്ടായിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതിർത്തിയിൽ പാകിസ്താൻ തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ്. നിലവിൽ ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലുൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മുൻകരുതലും നൽകിയിട്ടുണ്ട്. 

Add Zee News as a Preferred Source

ഇന്ത്യ തിരിച്ചടിയും തുടങ്ങി കഴിഞ്ഞു. പാക് മണ്ണിൽ ഇന്ത്യ പ്രഹരമേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമാബാദിൽ ഡ്രോൺ വിജയകരമായി നടത്തിയതായാണ് വിവരം. ഇതോടെ ഡൽഹിയിലും ആക്രമണമുണ്ടായേക്കാം എന്ന നി​ഗമനത്തിലാണ്. ഇതിന് പിന്നാലെ ഇവിടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പാകിസ്താനിലെ പ്രധാന ന​ഗരങ്ങളിലാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയിരിക്കുന്നത്. പാക് പ്രധാനമന്ത്രിയുടെ വീടിനടുത്ത് സ്ഫോടനം നടന്നതായും വിവരമുണ്ട്. 

Also Read: India Pak War: ഇന്ത്യ-പാക് സംഘർഷം; ലാഹോർ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി യുഎസ് എംബസി

പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദ്, ലാഹോര്‍, സിയാല്‍കോട്ട്, റാവല്‍പിണ്ടി തുടങ്ങിയ നഗരങ്ങളില്‍ ആണ് ഇന്ത്യന്‍ മിസൈല്‍ ആക്രമണം നടത്തിയത് എന്നാണ് വിവരം. ഈ നഗരങ്ങളില്‍ എല്ലാം തന്നെ പാകിസ്താന്‍ സമ്പൂര്‍ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News