Study in abroad: വിദേശ പഠനത്തിന് പണം പ്രശ്നമാണോ? പേടിക്കണ്ട, ഉസ്ബെക്കിസ്ഥാനിലേക്ക് പോകാം, മാസം 43,000 രൂപ സ്റ്റൈപ്പെൻഡും കിട്ടും

Study in abroad: പ്രതിമാസം 43000 രൂപയുടെ സ്റ്റെപ്പെൻ‍ഡോടു കൂടി, സ‍ൗജന്യ താമസത്തോടെ ബിരുദാനന്തര കോഴ്സ് പഠിക്കാം ഉസ്ബെസ്കിസ്ഥാനിൽ

Written by - Zee Malayalam News Desk | Last Updated : Jun 27, 2025, 07:07 PM IST
  • മുഴുവൻ ട്യൂഷൻ ഫീസും സ്കോളർഷിപ്പ് ആയി നൽകും
  • വിദ്യാർത്ഥികളുടെ താമസത്തിനായി പ്രതിമാസം 8500 രൂപ വീതം നൽകും.
  • ഐഇഎൽടിഎസ് പരീക്ഷയിൽ വിദ്യാത്ഥികൾക്ക് ചുരുങ്ങിയത് 6.00 സ്കോർ വേണം.
Study in abroad: വിദേശ പഠനത്തിന് പണം പ്രശ്നമാണോ? പേടിക്കണ്ട, ഉസ്ബെക്കിസ്ഥാനിലേക്ക് പോകാം, മാസം 43,000 രൂപ സ്റ്റൈപ്പെൻഡും കിട്ടും

വിദേശത്ത് പഠിക്കാൻ കൊതിക്കുന്ന  വിദ്യാർത്ഥികളും കുട്ടികളെ പഠിപ്പിക്കാനായി ആഗ്രഹിക്കുന്ന രക്ഷിതാക്കളുമുണ്ട്. ഇതിനു വരുന്ന ചെലവിനെക്കുറിച്ച് ആലോചിച്ചാണ് പലരും ഈ സ്വപ്നം ഉപേക്ഷിക്കുന്നത്. എന്നാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിനായി മികച്ച അവസരം നൽകുകയാണ് ഉസ്ബെസ്‌കിസ്ഥാൻ സർക്കാർ.

Add Zee News as a Preferred Source

സമർഖണ്ഡിലെ സിൽക്ക് റോഡ് ഇന്റർനാഷണൽ യൂണിവേള്‌സിറ്റി ഓഫ് ടൂറിസം ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ആണ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നത്. 2025-26 വർഷത്തെ പിജി പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ലഭിക്കുക.

വിദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക സഹായമാണ് സർവ്വകലാശാല നൽകുന്നത്. മുഴുവൻ ട്യൂഷൻ ഫീസും സ്കോളർഷിപ്പ് ആയി നൽകും. കൂടാതെ ഉസ്ബെക്കിസ്ഥാനിൽ നിന്നുളള സമീപ പ്രദേശങ്ങളിലെ യാത്രകൾക്കായി പ്രത്യേകം യാത്രാബത്തയും കൊടുക്കും. അതോടൊപ്പം സ്വന്തം ചെലവുകൾക്കായി പ്രതിമാസം 43000 രൂപ വീതം ലഭിക്കും. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിൽ ഉൾക്കൊള്ളുന്നവയാണ് ഇതെല്ലാം. 

യുജി പഠനം കഴിഞ്ഞ് വിദേശ വിദ്യാഭ്യാസം തേടുന്ന  വിദ്യാർത്ഥികൾക്കായുള്ള മികച്ചൊരു അവസരമാണിത്. ​ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ആർക്കിയോളജി, മ്യൂസിയം സ്റ്റഡീസ്, റിസ്റ്റൊറേഷൻ ആന്റ് ഹെറിറ്റേജ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ചെയ്യാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായ് അപേക്ഷിക്കാം.

സിൽക്ക് റോ‍‍ഡ് ഇന്റർ നാഷണൽ യൂണിവഴ്സിറ്റി വിദ്യാർത്ഥികളെ നല്ലരീതിയിൽ പരി​ഗണിക്കുന്നു. അതുകൊണ്ടാണ് വിദ്യാർത്ഥികൾക്കായി സൗജന്യ വിമാനയാത്ര ടിക്കറ്റുകൾ നൽകുന്നത്. ഒന്ന്  ബെസ്ക്കിസ്ഥാനിലേക്ക് പോകാനായും മറ്റൊന്ന് തിരിച്ചു നാട്ടിലേക്ക് വരുന്നതിനും ആണ്. താമസത്തിനായി പ്രതിമാസം 8500 രൂപ വീതം ലഭിക്കും. ഇതൊന്നും പോരാത്തതിന് കോഴ്സ് ചെയ്യുന്ന കാലയളവിനുളളിൽ രണ്ട് സാംസ്കാരിക          യാത്രകൾക്കായുള്ള തുകയും നൽകുന്നതായിരിക്കും.

കോഴ്സിനായ് അപേക്ഷിക്കാൻ പാസ്പോർട്ട് , ബിരുദ സർട്ടിഫിക്കറ്റ്, ഒരു ബയോഡാറ്റ (സിവി), ഒരു ഫോട്ടോ, എന്നിവ ആവശ്യമുണ്ട്. ഐഇഎൽടിഎസ് പരീക്ഷയിൽ ചുരുങ്ങിയത് 6.00 സ്കോർ ഉണ്ടായിരിക്കണം. വിദ്യാർത്ഥി ഇം​​​ഗ്ലീഷ് ബിരുധാരിയാണെങ്കിൽ ഐഇഎൽടിഎസിന്റെ ആവശ്യമില്ല. ഇതോടൊപ്പം ഷാങ്ഹായ് സഹകരണ സംഘടനാ രാജ്യങ്ങളുടെ ടൂറിസത്തിന്റെ വികസനത്തിനുള്ള സംഭാവനകൾ എന്ന വിഷയത്തിൽ ഒന്നര പേജിൽ കവിയാതെ ഒരു ഉപന്യാസവും എഴുതി അയക്കണം.

ഉസ്ബെക്കിസ്ഥാനിലെ ഏറ്റവും വലിയ ന​ഗരങ്ങളിലൊന്നായ സമർഖണ്ഡിലാണ് സിൽക്ക് റോഡ് ഇന്റർനാഷണൽ യൂണിവ്ഴ്സിറ്റി ഓഫ് ടൂറിസം ആൻഡ് കൾച്ചറൽ ഹെറിറ്റേജ് സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ക്യാമ്പസ്, റസ്റ്റോറന്റ് ബാർ, ജിം, നീന്തൽക്കുളം, ഡിജിറ്റൽ ലെെബ്രറി തുടങ്ങി ഒട്ടേറെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ് ഈ യൂണിവേഴ്സിറ്റി.

admission.univ-silkroad.uz എന്ന വിലാസത്തിൽ 2025 ഓ​ഗസ്റ്റ് 1-ാം തീയതിക്കു മുമ്പ് അപേക്ഷ അയക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News