ബിസിനസ് ക്ലാസില്‍ നിന്നും എക്കണോമി ക്ലാസിലേക്ക് മാറ്റി; രോക്ഷാകുലനായ ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി തല്ലി

യാത്രാ സീറ്റ് ബിസിനസ് ക്ലാസില്‍ നിന്നും എക്കണോമിയിലേക്ക് മാറ്റിയതില്‍ രോക്ഷാകുലനായ ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി തല്ലി. പൂനെയിൽ നിന്നും രാവിലെ 11 മണിക്ക് ഡൽഹിയിൽ ഇറങ്ങിയ വിമാനത്തിലാണ് സംഭവം.

Last Updated : Mar 23, 2017, 04:27 PM IST
ബിസിനസ് ക്ലാസില്‍ നിന്നും എക്കണോമി ക്ലാസിലേക്ക് മാറ്റി; രോക്ഷാകുലനായ ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി തല്ലി

ഡല്‍ഹി: യാത്രാ സീറ്റ് ബിസിനസ് ക്ലാസില്‍ നിന്നും എക്കണോമിയിലേക്ക് മാറ്റിയതില്‍ രോക്ഷാകുലനായ ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി തല്ലി. പൂനെയിൽ നിന്നും രാവിലെ 11 മണിക്ക് ഡൽഹിയിൽ ഇറങ്ങിയ വിമാനത്തിലാണ് സംഭവം.

ബിസിനസ് കളാസ് ടിക്കറ്റിന് പണം നൽകിയിട്ടും എക്ണോമിക്  കളാസ് സീറ്റ് നൽകിയതെന്താണെന്ന് ചോദിച്ച് എം.പി ജീവനക്കാരനുമായി വഴക്കിടുകയും പിന്നീട് അയാളെ ചെരുപ്പൂരി തല്ലുകയുമായിരുന്നു. ബിസിനസ് കളാസ് സീറ്റുകൾ ഒഴിവില്ലാത്തതുകൊണ്ടാണ് നൽകാത്തതെന്ന് ജീവനക്കാരൻ അറിയിച്ചെങ്കിലും രവീന്ദ്ര ഗയിക്വാദ് തർക്കിക്കുകയായിരുന്നു.

 

 

രാവിലെ പത്ത് മണിക്ക് ഫ്ളൈറ്റ് ലാന്‍ഡ് ചെയ്തു. പക്ഷെ എംപി വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായില്ല. എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ രോഷാകുലനായ എംപി ചെരിപ്പൂരി തല്ലാന്‍ തുടങ്ങി.

ബിസിനസ് ക്ലാസിലാണ് എംപി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പക്ഷെ എയര്‍ലൈന്‍ ആ സര്‍വീസ് ഓള്‍ എക്കണോമിക് ക്ലാസ് ആക്കി മാറ്റുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ അധികൃതന്‍ പ്രതികരിച്ചു. എംപിയുടെ പേഴ്സണല്‍ സെക്രട്ടറിയെ ഇക്കാര്യമറിയിച്ചിരുന്നു. ആവശ്യമെങ്കില്‍ ബുക്കിങ് റദ്ദാക്കാമെന്നും പറഞ്ഞു. പക്ഷെ പൂനെ എയര്‍പോര്‍ട്ടിലെത്തിയ എംപി വിമാനത്തില്‍ കയറുകയായിരുന്നു.

എംപി ചെരിപ്പൂരി തല്ലിയ സംഭവം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടികള്‍ എടുക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല.

Trending News