കശ്മീരില്‍ ആദ്യ കൊവിഡ് മരണം, ഭീതിയിൽ പ്രദേശം ....!!

  കശ്മീരില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു.  ശ്രീനഗറിൽ നിന്നാണ്  മരണം റിപ്പോര്‍ട്ട് ചെയ്തത്. 

Updated: Mar 26, 2020, 11:01 AM IST
കശ്മീരില്‍ ആദ്യ കൊവിഡ് മരണം, ഭീതിയിൽ  പ്രദേശം ....!!

ശ്രീനഗര്‍:  കശ്മീരില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു.  ശ്രീനഗറിൽ നിന്നാണ്  മരണം റിപ്പോര്‍ട്ട് ചെയ്തത്. 

ശ്രീനഗറിലെ ദാല്‍ഗേറ്റിലുള്ള ചെസ്റ്റ് ഡിസീസ് ആശുപത്രിയില്‍ വെച്ചാണ്  65 കാരനായ കൊറോണ  ബാധിതന്റെ മരണം സംഭവിച്ചത്. 

അതേസമയം,  ഇയാൾക്ക്  മറ്റ്  അസുഖങ്ങൾകുടിയുണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങൾ  അറിയിച്ചു. പ്രമേഹവും ഹൃദ്രോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായും  ഹൃയദയാഘാത്തെ തുടര്‍ന്നാണ് മരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കശ്മീരില്‍  ഇതുവരെ 11 കൊറോണ കേസുകളാണ്  സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്ത് കൊവിഡിനെ  പ്രതിരോധിക്കാൻ  ശക്തമായ നിയന്ത്രണങ്ങള്‍  തുടരുകയാണ്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച lock down രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. 

അതേസമയം, കശ്മീർ  താഴ്വര  ലോകാവസാന ഭീതിയിലാണ്...!! വ്യാഴാഴ്ച ലോകം അവസാനിക്കുമെന്ന തരത്തിലുള്ള പ്രചരണം കശ്മീരില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് ജനം ഭീതിയിലായി. 

ലോകാവസാനത്തിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ കണ്ടുവെന്ന പ്രചരണമാണ് ഇപ്പോൾ കശ്മീരില്‍ വ്യാപകമായിക്കുന്നത്  ...!!

ലോകവാസാനം സംബന്ധിച്ച പ്രചരണങ്ങള്‍ വ്യാപകമായതോടെ ശ്രീനഗറുള്‍പ്പെടെ കശ്മീരിലെ ഉള്‍ഭാഗങ്ങളില്‍ വരെ രാത്രിയില്‍ പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം വന്നുതായാണ്  റിപ്പോർട്ട്.