Jammu Kashmir Accident: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; പത്ത് സൈനികർക്ക് വീരമൃത്യു

ഡ്യൂട്ടിക്കായി പോകുമ്പോഴാണ് സൈനികരുടെ വാഹനം മറിഞ്ഞ് അപകടമുണ്ടായത്.   

Written by - Karthika V | Last Updated : Jan 22, 2026, 05:09 PM IST
  • നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
  • ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 10 സൈനികർ വീരമൃത്യു വരിച്ചു.
Jammu Kashmir Accident: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; പത്ത് സൈനികർക്ക് വീരമൃത്യു

ശ്രീന​ഗർ: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു. 11 പേർക്ക് പരിക്കേറ്റു. 21 ജവാന്മാരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികരുടെ വാഹനം മറിഞ്ഞത്. ദോഡയിലെ ഖനി എന്ന സ്ഥലത്ത് വച്ചാണ് അപകടം സംഭവിച്ചത്. ഉയർന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്ന സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.  നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സൈനികർ വീരമൃത്യു വരിച്ചു. 

Add Zee News as a Preferred Source

 

അപകടത്തിൽ മുഖ്യമന്ത്രിയും മറ്റ് ഉന്നത നേതാക്കളും അതീവ ദുഃഖം രേഖപ്പെടുത്തി. ദോഡയിലുണ്ടായ റോഡപകടത്തിൽ നമ്മുടെ ധീരരായ 10 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖിതനാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എക്സിൽ കുറിച്ചു. നമ്മുടെ ധീരരായ സൈനികരുടെ മഹത്തായ സേവനവും പരമമായ ത്യാഗവും എപ്പോഴും ഓർക്കും. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

Also Read: Murder Case: അധികസമയം ജോലി ചെയ്യേണ്ടിവന്നത് പ്രകോപിപ്പിച്ചു; മധുരയിൽ എൽഐസി ജനറൽ മാനേജരെ കൊലപ്പെടുത്തി സഹപ്രവർത്തകൻ

ഖന്നിടോപ്പിന് സമീപം സൈനിക വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. അപകടസ്ഥലത്ത് അതിവേഗത്തിൽ രക്ഷാപ്രവർത്തനവും പരിക്കേറ്റവരെ മാറ്റാനുള്ള നടപടികളും സ്വീകരിച്ചതിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News