മണിപൂർ: മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ അതിർത്തിയോട് ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിഘടന വാദികളും തമ്മിൽ നടന്ന നടന്ന വെടിവയ്പ്പിൽ 10 വിഘടന വാദികളെ സുരക്ഷാ സേന വധിച്ചു. സൈന്യവും ആസാം റൈഫിൾസും സംയുക്തമായാണ് വിഘടന വാദികളെ നേരിട്ടത്.
Also Read: 'രാജ്യമാണ് പ്രധാനം'; സിനിമ ചിത്രീകരണത്തിന് തുര്‍ക്കിയെ ബഹിഷ്ക്കരിക്കണമെന്ന ആവശ്യവുമായി FWICE
Eastern Command, Indian Army tweets, "Acting on specific intelligence on movement of armed cadres nearby New Samtal village, Khengjoy Tehsil, Chandel District near the Indo-Myanmar Border, Assam Rifles unit under Spear Corps launched an operation on 14 May 2025. During the… pic.twitter.com/AErNdVSDb3
— ANI (@ANI) May 14, 2025
വിഘടനവാദികൾ ആയുധ സന്നാഹത്തോടെ ഗ്രാമത്തിന് സമീപത്തുകൂടി പോകുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഇവർ സൈന്യത്തിന് നേരെ വെടിയുതിർത്തത്. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് 10 പേരെ വധിച്ചത്. ഇവരിൽ നിന്നും വലിയ ആയുധശേഖരം പിടിച്ചെടുത്തതായിട്ടാണ് റിപ്പോർട്ട്.
Also Read: ഇവർ രാമന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?
സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ നടപടി
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രിക്കെതിരെ നടപടി. മന്ത്രിക്കെതിരെ കേസെടുക്കാൻ ജബൽപൂർ ഹൈക്കോടതി നിർദേശിച്ചു. ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാനാണ് കോടതി നിർദേശം നൽകിയത്. സംസ്ഥാന പോലീസ് മേധാവിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.
Also Read:
കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശ് മന്ത്രിയായ വിജയ് ഷാ കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ഭീകരരുടെ സഹോദരിയെന്നാണ് ബിജെപി മന്ത്രി വിജയ് ഷാ സോഫിയ ഖുറേഷിയെ വിശേഷിപ്പിച്ചത്. ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവേയാണ് മന്ത്രി അധിക്ഷേപകരമായ പരാമർശം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.