മധ്യപ്രദേശിൽ ബിജെപി ഭൂരിപക്ഷം നേടും: ശിവരാജ് സിംഗ് ചൗഹാന്‍

വോട്ട് ചെയ്യാന്‍ എത്തുന്നതിന് മുന്‍പ് ബുധ്നിയില്‍ നര്‍മ്മദയുടെ തീരത്ത് അദ്ദേഹം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു

Last Updated : Nov 28, 2018, 03:24 PM IST
മധ്യപ്രദേശിൽ ബിജെപി ഭൂരിപക്ഷം നേടും: ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.  വോട്ടവകാശം വിനിയോഗിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 

ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടരുമെന്ന് 100% ഉറപ്പുണ്ട്. ഞങ്ങളുടെ ലക്ഷ്യം 200 സീറ്റുകള്‍ നേടുക എന്നതായിരുന്നു. അതിനുവേണ്ടി ലക്ഷക്കണക്കിന്‌ വോളണ്ടിയര്‍മാര്‍ അഹോരാത്രം പ്രചാരണം നടത്തിയിരുന്നു, അദ്ദേഹം പറഞ്ഞു. 

വോട്ട് ചെയ്യാന്‍ എത്തുന്നതിന് മുന്‍പ് ബുധ്നിയില്‍ നര്‍മ്മദയുടെ തീരത്ത് അദ്ദേഹം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. 

കുടുംബസമേതമാണ് അദ്ദേഹം വോട്ട് ചെയ്യാനായി തന്‍റെ പൈതൃക ഗ്രാമമായ ജൈതിലെത്തിയത്. പത്നി സാധന സിംഗും മകന്‍ കുണാലും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പുത്രന്‍ കുണാല്‍ ഇത്തവണ ആദ്യമായാണ് വോട്ടവകാശം വിനിയോഗിച്ചത്.

 

 

 

 

Trending News