കര്‍ണാടകയില്‍ 12 പേരില്‍ 11 പേര്‍ക്കും മന്ത്രിസ്ഥാനം!!

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച 12 പേരില്‍ 11 പേര്‍ക്കും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മന്ത്രിസ്ഥാനം ഉറപ്പു നല്‍കി. 

Sheeba George | Updated: Dec 9, 2019, 04:29 PM IST
കര്‍ണാടകയില്‍ 12 പേരില്‍ 11 പേര്‍ക്കും മന്ത്രിസ്ഥാനം!!

ബംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച 12 പേരില്‍ 11 പേര്‍ക്കും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മന്ത്രിസ്ഥാനം ഉറപ്പു നല്‍കി. 

റാണിബെന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി അരുണ്‍ കുമാറിനെ മാത്രമാണ് മന്ത്രി പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
 
വിജയിച്ച 12 പേരില്‍ മറ്റ് 11 പേര്‍ക്കും മന്ത്രിസ്ഥാനം മുന്‍പ് വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. അരുണ്‍ കുമാറിന് അങ്ങനെയൊരു വാഗ്ദാനം നല്‍കിയിട്ടില്ല. അടുത്ത മൂന്നാലു ദിവസത്തിനുള്ളില്‍ താന്‍ ഡല്‍ഹിയി പോയി കാര്യങ്ങള്‍ തീരുമാനിക്കു൦, യെദ്യൂരപ്പ പറഞ്ഞു.

ആകെ 15 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 12 സീറ്റില്‍ ബിജെപിയാണ് വിജയം നേടിയിരിക്കുന്നത്. 
എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണിക്കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. 

അകെ 224 അംഗങ്ങളുള്ള സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 113 അംഗങ്ങള്‍ ആണ്. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ 105 സീറ്റുണ്ടായിരുന്ന ബിജെപിക്ക് സഭയില്‍ ആകെ സീറ്റ് 117 അംഗങ്ങള്‍ ആയി. ഇതോടെ അടുത്ത 5 വര്‍ഷത്തേയ്ക്ക് ബി എസ് യെദ്യൂരപ്പ അധികാരമുറപ്പിച്ചു.