ഗണേശ നിമഞ്ജന ആഘോഷങ്ങള്‍ക്കിടെ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു

ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ പരിസമാപ്തിവേളയില്‍ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന ചടങ്ങിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്. ഭോപ്പാല്‍ നഗരത്തിലെ ഖട്ട്ലപുര ഘട്ടിലാണ് സംഭവം.   

Updated: Sep 13, 2019, 10:24 AM IST
ഗണേശ നിമഞ്ജന ആഘോഷങ്ങള്‍ക്കിടെ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ ഗണേശ നിമഞ്ജന ആഘോഷങ്ങള്‍ക്കിടെ ബോട്ട് മറിഞ്ഞ് പതിനൊന്നു പേര്‍ മരിച്ചു. അഞ്ചുപേരെ കാണാനില്ല.

 

 

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.  ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ പരിസമാപ്തിവേളയില്‍ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന ചടങ്ങിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്. ഭോപ്പാല്‍ നഗരത്തിലെ ഖട്ട്ലപുര ഘട്ടിലാണ് സംഭവം. 

ബോട്ടില്‍ കയറിയ ആളുകളുടെ എണ്ണം കൂടിയതാണ് ഈ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പെട്ട ഒന്‍പതുപേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. 

സം​ഭ​വ​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് മ​ന്ത്രി പിസി.​ശ​ര്‍​മ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തുകയും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് നാ​ലു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കുകയും ചെയ്തു.