)
ലഖ്നൗ: യുപി ഗോണ്ടയിൽ കാർ കനാലിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗോണ്ടയിലെ പൃഥ്വി നാഥ് ക്ഷേത്രം സന്ദർശിക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകർ സഞ്ചരിച്ച ബൊലേറോ ആണ് കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽ മരിച്ചവരിൽ 5 സ്ത്രീകളും 6 പുരുഷന്മാരും ഉൾപ്പെടുന്നു.
ആകെ 15 പേരാണ് കാറിലുണ്ടായിരുന്നത്. കനത്ത മഴയിൽ നിയന്ത്രണംവിട്ട കാർ കനാലിലേക്ക് മറിയുകയായിരുന്നു. 11 പേരിൽ ഭൂരിഭാദഗവും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. മോട്ടിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ സിഹാഗാവ് നിവാസികളാണ് മരിച്ചവർ. ബീന (35) കാജൽ (22)മെഹക് (12), ദുർഗേഷ്, നന്ദിനി, അങ്കിത്, ശുഭ്, സഞ്ജു വർമ്മ, അഞ്ജു, സൗമ്യ എന്നിവരാണ് മരിച്ചത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.