)
കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച് വൃക്ക തകരാറിലായി 12 കുട്ടികൾ മരിച്ചു. രാജസ്ഥാനിൽ മൂന്ന് കുട്ടികളും, മധ്യപ്രദേശിൽ ഒൻപത് കുട്ടികളുമാണ് മരിച്ചത്. തമിഴ്നാട് എഫ്ഡിഎ അയച്ച കോൾഡ്രിഫ് കഫ് സിറപ്പിന്റെ സാമ്പിളുകളിൽ അനുവദനീയമായ പരിധിക്കപ്പുറം ഡൈഎത്തിലീൻ ഗ്ലൈക്കോള്‍ സിറപ്പിൽ കണ്ടെത്തിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഇതേ തുടർന്ന് കോൾഡ്രിഫ് കഫ് സിറപ്പിന് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തുകയും വിപണിയിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സംസ്ഥാനത്തെ കോൾഡ്രിഫ് കഫ് സിറപ്പ് നിരോധിച്ചു, കൂടാതെ കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും നിരോധിക്കുകയാണെന്നും അറിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് സർക്കാരുകൾ കമ്പനിയുടെ നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമെതിരെ നടപടി സ്വീകരിച്ചു.
छिंदवाड़ा ज़िले में Coldrif Syrup के सेवन से मासूम बच्चों की मृत्यु अत्यंत दुखद और पीड़ादायक है। इस घटना ने हम सभी को गहरा आघात पहुँचाया है।
— Rajendra Shukla (@rshuklabjp) October 4, 2025
जाँच में पाया गया है कि इस सिरप में डाय-एथिलीन ग्लाइकॉल (48.6% w/v) नामक विषाक्त रसायन मिला है, जो स्वास्थ्य के लिए घातक है। इस रिपोर्ट के… pic.twitter.com/pp1mt7XTEM
മരുന്നുകളുടെ ഗുണനിലവാര മാനദണ്ഡങ്ങളുടെ നിർണ്ണയത്തെ സ്വാധീനിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാൻ ഡ്രഗ് കൺട്രോളർ രാജാറാം ശർമ്മയെ സസ്പെൻഡ് ചെയ്തു. ജയ്പൂരിലെ കെയ്സൺസ് ഫാർമ വിതരണം ചെയ്യുന്ന 19 തരം മരുന്നുകളുടെയും വിൽപ്പനയും വിതരണവും സംസ്ഥാന സർക്കാർ നിരോധിച്ചു.
മുഖ്യമന്ത്രിയുടെ സൗജന്യ ഔഷധി പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ചുമ മരുന്നിൻ്റെ ഗുണനിലവാരവും മരുന്നുകളുടെ നിലവാരം നിർണ്ണയിക്കുന്നതിൽ സ്വീകരിച്ച നിരുത്തരവാദപരമായ സമീപനവുമാണ് നടപടിക്ക് കാരണമെന്ന് രാജസ്ഥാൻ മെഡിക്കൽ ആൻഡ് ഹെൽത്ത് വകുപ്പ് അറിയിച്ചു.
സംഭവത്തെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം, 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ നൽകരുതെന്ന് നിർദ്ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.