Bihar Lightning Death: ബിഹാറിൽ നാശം വിതച്ച് ഇടിമിന്നൽ, 13 മരണം; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെഗുസരായി, ദർഭംഗ, മധുബനി, സമസ്തിപുർ ജില്ലകളിലാണ് ഇടിമിന്നലേറ്റ് 13 പേർ മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 10, 2025, 08:41 AM IST
  • ബേഗുസരായിൽ 5 പേരും ദർഭംഗയിൽ 4 പേരും മധുബനിയിൽ 3 പേരും സമസ്തിപൂരിൽ ഒരാളുമാണ് മരിച്ചത്.
  • സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി.
  • മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.
Bihar Lightning Death: ബിഹാറിൽ നാശം വിതച്ച് ഇടിമിന്നൽ, 13 മരണം; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പാട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത് 13 പേർ. ബെഗുസരായി, ദർഭംഗ, മധുബനി, സമസ്തിപുർ എന്നീ ജില്ലകളിലാണ് ഇടിമിന്നലേറ്റ് മരണങ്ങൾ സംഭവിച്ചത്. ബേഗുസരായിൽ 5 പേരും ദർഭംഗയിൽ 4 പേരും മധുബനിയിൽ 3 പേരും സമസ്തിപൂരിൽ ഒരാളുമാണ് മരിച്ചത്. സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.

Add Zee News as a Preferred Source

കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 'ഇടിമിന്നലിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ദുരന്തനിവാരണ വകുപ്പ് ഇടയ്ക്കിടെ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. മോശം കാലാവസ്ഥയിൽ വീടിനുള്ളിൽ തന്നെ തുടരാനും സുരക്ഷിതരായിരിക്കാനും ശ്രദ്ധിക്കുക' - മുഖ്യമന്ത്രി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News