24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 14,933 പുതിയ കേസുകൾ
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. അവിടത്തെ സ്ഥിതിഗതികളും വളരെ മോശമാണ്. ഇതുവരെ അവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 1,35,000 ഓളം പേർക്കാണ്.
ന്യുഡൽഹി: വുഹാനിലെ കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പന്തലിക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും കോറോണ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 14,933 പുതിയ കേസുകളാണ്.
Also read: മീരാ നന്ദന്റെ പുത്തൻ ഫോട്ടോ ഷൂട്ട് വൈറലാകുന്നു...
ഇതോടെ രോഗബാധിതരുടെ എണ്ണം 4,40,215 കവിഞ്ഞു. ഇതിനിടയിൽ 2,50,000 പേർ രോഗമുക്തരായിട്ടുണ്ട്. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 1,78,014 പേരാണ്. മരണസംഖ്യ 14,011 ആയി ഉയർന്നിട്ടുണ്ട്.
Also read: വിദേശ പൗരന്മാരുടെ വിസ ഒരു വർഷത്തേയ്ക്ക് തടയുന്ന ബില്ല് ട്രംപ് ഒപ്പുവയ്ക്കും
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. അവിടത്തെ സ്ഥിതിഗതികളും വളരെ മോശമാണ്. ഇതുവരെ അവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 1,35,000 ഓളം പേർക്കാണ്. ജീവഹാനി സംഭവിച്ചിരിക്കുന്നത് 6000 പേർക്കാണ്. മഹാരാഷ്ട്രയ്ക്ക് പുറമെ ഡൽഹിയിലും തമിഴ്നാട്ടിലും മൊറോണ മഹാമാരി പടർന്നു പന്തലിക്കുകയാണ്.