Pakistan Firing in Poonch: പൂഞ്ച് സെക്ടറിൽ പാക് വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

വീടുകൾ അടക്കം ലക്ഷ്യം വച്ചാണ് പാക് സൈന്യം വെടിയുതിർത്തത്. 15 പേരാണ് ആക്രമണത്തിൽ മരിച്ചത്.  

Written by - Zee Malayalam News Desk | Last Updated : May 7, 2025, 07:15 PM IST
  • വെടിവയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടു.
  • പൂഞ്ച് സ്വദേശികളായ കശ്‍‌മീരികളാണ് പാക് വെടിവയ്പ്പിൽ മരിച്ചത്.
  • 40ൽ ഏറെ പേർക്ക് പരിക്കേറ്റതായാണ് വിവരം.
Pakistan Firing in Poonch: പൂഞ്ച് സെക്ടറിൽ പാക് വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ച് സെക്ടറിൽ പാകിസ്ഥാൻ വെടിവയ്പ്പ്. വെടിവയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്‍‌മീരികളാണ് പാക് വെടിവയ്പ്പിൽ മരിച്ചത്. 40ൽ ഏറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികരാണ് കശ്മീരിലെ സാധാരണ ജനതയ്ക്ക് നേരെ വെടിയുതിർത്തത്. 

Add Zee News as a Preferred Source

വീടുകൾ അടക്കം ലക്ഷ്യം വച്ചാണ് പാക് സൈന്യം ആക്രമണം നടത്തിയത്. അതേസമയം ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. ജമ്മു മേഖലയിലെ രജൗരി ജില്ലയിലും കുപ്വാര ജില്ലയിലെ ഉറി, കർണ്ണ, തങ്ധാർ മേഖലകളിലും പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.

Also Read: Operation Sindoor: നിരപരാധികൾ ആരും കൊല്ലപ്പെട്ടിട്ടില്ല; സേനകൾ ചരിത്രം രചിച്ചു, സൈന്യത്തിന്റെ ആത്മവീര്യത്തെ പുകഴ്ത്തി രാജ്നാഥ് സിം​ഗ്

ഇന്ന് പുലര്‍ച്ചെ 1 മണിക്ക് ശേഷമാണ് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകര താവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പാകിസ്ഥാനിലെ ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലുള്ള ഒന്‍പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബത്തിലെ 10 പേരും ആക്രമണത്തിൽ മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News